പ്രവാചക നിന്ദ വിഷയത്തിൽ പ്രതികരണവുമായി സിപിഐഎം – പി ബി അംഗം എം എ ബേബി (M A Baby ). സിപിഐഎം (cpim ) ഗൗരവമായാണ് ഈ വിഷയം കാണുന്നതെന്ന് അദ്ദേഹം ദില്ലിയിൽ പറഞ്ഞു.ലോകരാജ്യങ്ങൾക്ക് മുന്നിൽ വസ്ത്രാക്ഷേപം ചെയ്യപ്പെടുന്ന അവസ്ഥയിലേക്കാണ് പ്രസ്താവന എത്തിച്ചതെന്നും എം എ ബേബി പ്രതികരിച്ചു.
ബിജെപി(bjp) നേതാവിന്റെ പ്രവാചകനിന്ദ വിഷയത്തിൽ പ്രതികരിച്ച് സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി(sitaram yechury). മതഭ്രാന്തിൽ നിന്നാണ് ഇത്തരം പ്രസ്താവനകൾ ഉണ്ടാകുന്നതെന്ന് യെച്ചൂരി ആഞ്ഞടിച്ചു.
ലോകരാജ്യങ്ങൾ പോലും അപലപിക്കുകയാണ്.ബിജെപി വക്താക്കളുടെ പ്രസ്താവനയിൽ കേന്ദ്രസർക്കാരിന് മാപ്പ് പറയേണ്ടി വന്നു. മറ്റ് രാജ്യങ്ങളൊടല്ല ഇന്ത്യൻ ഭരണഘടനയോടാണ് ബിജെപി മാപ്പ് പറയേണ്ടതെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.
പ്രധാനമന്ത്രി ഇതുവരെ അപലപിക്കാൻ പോലും തയ്യാറായില്ല.
ഇത് ഇത്തരം ആളുകൾക്ക് കൂടുതൽ പ്രചോദനം നൽകും. ബിജെപിയും ഇന്ത്യൻ സർക്കാരും ഒന്നല്ലെന്നും അദ്ദേഹം പറഞ്ഞു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.