Covid: രാജ്യത്ത് കൊവിഡ് കേസുകള്‍ കൂടുന്നു

രാജ്യത്ത് കൊവിഡ്(covid) കേസുകള്‍ വീണ്ടും ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 12,213 കോവിഡ് കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. ഫെബ്രുവരിക്ക് ശേഷം ഇതാദ്യമായാണ് കേസുകളുടെ എണ്ണം 10,000 കടക്കുന്നത്. ഇന്നലെ 8,822 പേര്‍ക്കായിരുന്നു രോഗം സ്ഥിരീകരിച്ചത്. 38.4 ശതമാനം വര്‍ധനയാണ് ഒരു ദിവസം കൊണ്ട് രേഖപ്പെടുത്തിയിരിക്കുന്നത്.

നിലവില്‍ ചികിത്സയിലുള്ളവര്‍ 58,215 പേരാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 7,624 പേര്‍ രോഗവിമുക്തരായി. ദൈനംദിന കണക്കുകള്‍ പ്രകാരം കൊവിഡ് പോസിറ്റീവാകുന്നവര്‍ 2.35 ശതമാനമാണ്. അതേസമയം, ദേശീയ രോഗവിമുക്തി നിരക്ക് 98.65 ശതമാനമാണ്. ഇതുവരെ ഇന്ത്യയില്‍ 195.67 ഡോസ് കൊവിഡ് വാക്‌സിനുകള്‍ നല്‍കിക്കഴിഞ്ഞു.

Covid: ദില്ലിയില്‍ കൊവിഡ് കേസുകളില്‍ വന്‍ വര്‍ധനവ്

ദില്ലിയിലെ(Delhi) പ്രതിദിന കൊവിഡ്(Covid) കേസുകളില്‍ വന്‍ വര്‍ധനവ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 1,375 പുതിയ കേസുകള്‍ സ്ഥിരീകരിച്ചു. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 7.01 ശതമാനമായി ഉയര്‍ന്നു. നിലവില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 3,643 ആയി. മെയ് പത്തിന് ശേഷമുള്ള തലസ്ഥാന നഗരിയിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. എന്നാല്‍ പരിശോധനകളുടെ എണ്ണം കൂട്ടിയതാണ് രോഗികളുടെ എണ്ണം കൂടാന്‍ കാരണമെന്ന് ദില്ലി ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News