KN Balagopal : ട്രഷറികൾക്കെതിരായ നീക്കം കാലങ്ങളായി കേന്ദ്രത്തിന്‍റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ട്: മന്ത്രി കെ എന്‍ ബാലഗോപാല്‍

സംസ്ഥാനത്തെ ട്രഷറികൾക്കെതിരായ നീക്കം കാലങ്ങളായി കേന്ദ്ര സർക്കാരിന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുന്നുണ്ടെന്ന് ധനമന്ത്രി കെ എൻ ബാലഗോപാൽ. സംസ്ഥാനത്തെ ട്രഷറി സംവിധാനം ശക്തിപ്പെടുത്തുമെന്നും കെ എൻ ബാലഗോപാൽ പറഞ്ഞു.

സംസ്ഥാനത്തെ ട്രഷറികൾ ജനകീയമായി കൊണ്ടിരിക്കുകയാണ്. ആധുനിക ബാങ്കുകളോട് കിടപിടിക്കുന്ന തരത്തിൽ ട്രഷറികളെ ശക്തി പെടുത്തും. 25 ട്രഷറികളുടെ നവീകരണം നടന്നു കൊണ്ടിരിക്കുകയാണ്.സംസ്ഥാനത്തിന്റെ ഖജനാവായ ട്രഷറികളുടെ ഓൺലൈൻ സേവനങ്ങളും സെക്യൂരിറ്റി, സെർവർ സംവിധാനങ്ങളും ശക്തിപ്പെടുത്തും.

സംസ്ഥാനം സാമ്പത്തിക പ്രതിസന്ധിയിലേക്ക് പോകുമെന്ന റിസർവ് ബാങ്കിന്റെ റിപ്പോർട്ട് ധനമന്ത്രി തള്ളി. കാസർകോഡ് / ചട്ടഞ്ചാൽ സബ് ട്രഷറികൾക്കായി നിർമിച്ച പുതിയ കെട്ടിടങ്ങൾ മന്ത്രി കെ എൻ ബാലഗോപാൽ ഉദ്ഘാടനം ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News