
(Kottayam)കോട്ടയത്ത് (Congress)കോണ്‍ഗ്രസ് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. മാര്‍ച്ചിനിടെ യൂത്ത് കോണ്‍ഗ്രസ്(Youth Congress) പ്രവര്‍ത്തകര്‍ പൊലീസുകാരന്റെ തല അടിച്ചുതകര്‍ത്തു. അക്രമത്തില്‍ ഡിവൈഎസ്പി സന്തോഷ് കുമാറിന് പരുക്കേറ്റു.
ഡിവൈഎസ്പിയുടെ തലയ്ക്കാണ് പരുക്കേറ്റത്. കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സമീപത്തുണ്ടായിരുന്ന പൊലീസ് ജീപ്പും ആക്രമിച്ചു. കോട്ടയത്ത് കോണ്‍ഗ്രസ് നഗരത്തില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ചു. കോട്ടയം നഗരത്തില്‍ രണ്ടാം ദിവസവും കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമം അഴിച്ചുവിട്ടു.
അതേസമയം കട്ടപ്പന ഹൈമാസ്റ്റ് ലൈറ്റ് ഉദ്ഘാടനത്തിനെത്തിയ മന്ത്രി റോഷി അഗസ്റ്റിന് നേരെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. യൂത്ത് കോണ്‍ഗ്രസ്സ് മണ്ഡലം പ്രസിഡന്റ് അടക്കമുള്ളവരുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇവരെ പൊലീസ് അറസ്റ്റ് ചെയ്തു നീക്കി.
Wayanad:വയനാട്ടില്‍ ദേശാഭിമാനി ഓഫീസിന് നേരെ കോണ്‍ഗ്രസ് അക്രമം; കല്ലേറ്
(Kalpetta)കല്‍പ്പറ്റയില്‍ പ്രകടനമായെത്തിയ (Congress)കോണ്‍ഗ്രസുകാര്‍ ദേശാഭിമാനി ഓഫീസ്(Deshabhimani Office) ആക്രമിച്ചു. കല്ലെറിഞ്ഞശേഷം അസഭ്യവിളികളോടെ ഓഫീസിലേക്ക് ഇരച്ചുകയറാനും ശ്രമിച്ചു. ഇന്ന് വൈകിട്ട് 4.45 ഓടെയായിരുന്നു സംഭവം നടന്നത്.
രാഹുല്‍ഗാന്ധി എംപിയുടെ ഓഫീസിലുണ്ടായ അനിഷ്ടസംഭവങ്ങളില്‍ പ്രതിഷേധിച്ച് യുഡിഎഫ് നടത്തിയ റാലിക്കിടെ അമ്പതോളം വരുന്ന പ്രവര്‍ത്തകര്‍ ദേശാഭിമാനി ഓഫീസിന് നേരെ പാഞ്ഞുവരികയായിരുന്നു. ഓഫീസിന് സമീപമെത്തി മുദ്രാവാക്യം മുഴുക്കി കല്ലെറിഞ്ഞു. വാടകയ്ക്ക് പ്രവര്‍ത്തിക്കുന്ന ഓഫീസിന്റെ താഴെ നിലയില്‍ താമസിക്കുന്ന കെട്ടിട ഉടമയായ സ്ത്രീയും കുട്ടികളും പുറത്തിറങ്ങുകയും പരിഭ്രാന്തരായി ഒച്ചവയ്ക്കുകയും ചെയ്തതോടെയാണ് അക്രമികള്‍ പിന്തിരിഞ്ഞത്.
കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് മെമ്പറുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ദേശീയപാതയിലെ റാലിക്കിടെ ഒരു സംഘം അക്രമികള്‍ വഴിതിരിഞ്ഞ് കല്‍പ്പറ്റ പള്ളിത്താഴെ റോഡിലുള്ള ദേശാഭിമാനി ഓഫീസിലേക്ക് എത്തി കല്ലെറിയുകയായിരുന്നു. കല്ലുകള്‍ ഓഫീസിന്റെ ചുമരകളിലും താഴെത്തെ നിലയിലുള്ള വീട്ടിലും പതിച്ചു. പൂച്ചട്ടികള്‍ ഉള്‍പ്പെടെ തകര്‍ന്നു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here