എകെജി സെന്റർ ആക്രമണത്തിൽ പ്രതികരിച്ച് ജോൺബ്രിട്ടാസ് എംപി. കേരളത്തിൽ ഭരണം സ്തംഭിപ്പിക്കാൻ അരക്ഷിതാവസ്ഥ അഴിച്ചുവിടുകയാണ് കോൺഗ്രസ്.തങ്ങളുടെ ഉശിര് കാണിക്കണമെങ്കിൽ നശീകരണ സമ്പ്രദായം കൊണ്ടുവരണമെന്ന ധാരണയാണ് കോൺഗ്രസ്സിനെന്നും അദ്ദേഹം പ്രതികരിച്ചു.
കഴിഞ്ഞ കുറച്ച് കാലമായി കേരളത്തിൽ ഒരു ഭരണസ്തംഭനമുണ്ടാകണമെന്നും അരക്ഷിതാവസ്ഥ സൃഷ്ടിക്കണമെന്നുമാഗ്രഹിച്ചുകൊണ്ടുള്ള പ്രവർത്തനങ്ങളുമായാണ് കേരളത്തിലെ പ്രതിപക്ഷം മുന്നോട്ടു പോകുന്നതെന്നും ഒരു തെറ്റായ അബദ്ധധാരണയിലാണ് പ്രതിപക്ഷം ഇപ്പോൾ പോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കേരളത്തിൽ അരക്ഷിതാവസ്ഥയുണ്ടായാൽ കേരളത്തിൽ വികസനം സ്തംഭിക്കുമെന്നും അതിലൂടെ തങ്ങൾക്ക് രാഷ്ട്രീയ നേട്ടം കൊയ്യാനാകുമെന്നുമാണ് കോൺഗ്രസ് ചിന്തിക്കുന്നത്.ഏതുരീതിയിലും രാഷ്ട്രീയത്തെ കൈകാര്യം ചെയ്യാൻ തങ്ങൾ തയ്യാറാവുമെന്ന സന്ദേശമാണ് കോൺഗ്രസ് ഇതിലൂടെ നല്കുന്നതെന്നും യഥാർത്ഥത്തിൽ കേരളത്തിൽ സമാധാനവും മൈത്രിയും വികസനവുമെല്ലാം ആഗ്രഹിക്കുന്ന ജനങ്ങൾ ഇത്തരം പ്രവർത്തികൾക്കെതിരെ ഒറ്റകെട്ടായി അണിനിരന്ന് ഈ വിശാലിക്തമായ രാഷ്ട്രീയത്തെ കെട്ടുകെട്ടിക്കണമെന്നും ജോൺ ബ്രിട്ടാസ് എംപി കൂട്ടിച്ചേർത്തു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.