DYFI: ഡിവൈഎഫ്‌ഐ ജാഥയ്ക്ക് നേരെ എസ്ഡിപിഐ ആക്രമണം|SDPI

ഡിവൈഎഫ്‌ഐ(DYFI) യുവജന റാലി കടന്ന് പോകുമ്പോള്‍ വിളപ്പില്‍ശാല എസ് ഡി പി ഐ(SDPI) നേതാവ് ഉസ്മാന്റെ നേതൃത്വത്തില്‍ ഒരു സംഘം പ്രവര്‍ത്തകര്‍ മാരക ആയുധങ്ങള്‍ ഏന്തി ജാഥയെ ആക്രമിക്കാന്‍ ശ്രെമിച്ചു. കൊലവിള മുദ്രാവാക്യം മുഴക്കി ആയിരുന്നു ആക്രമണം.മതനിരപേക്ഷ സര്‍ക്കാരിനെ അട്ടിമറിക്കാന്‍ കോണ്‍ഗ്രസ് -ബിജെപി – എസ് ഡി പി ഐ അവിശുദ്ധ സഖ്യo നടത്തുന്ന കലാപ നീക്കങ്ങള്‍ അവസാനിപ്പിക്കുക എന്ന ആവശ്യമുയര്‍ത്തിയ ജാഥയിലാണ് സംഭവം.

ഇയാള്‍ക്കെതിരെ വിളപ്പില്‍ശാല പോലീസില്‍ ഡിവൈഎഫ്‌ഐ പരാതി നല്‍കിയിട്ടുണ്ട്. സമാധാനപരമായി കടന്നുവന്ന റാലിയില്‍ മനപൂര്‍വം പ്രശ്‌നങ്ങള്‍ ഉണ്ടാക്കി നാട്ടില്‍ കലാപന്തരീക്ഷം സൃഷ്ടിക്കാനുള്ള ശ്രമമാണെന്ന് ഡിവൈഎഫ്‌ഐ ആരോപിച്ചു. സംഘര്‍ഷ സാധ്യത കണക്കിലെടുത്ത് പോലീസ് സ്ഥലത്തു ക്യാമ്പ് ചെയ്യുന്നുണ്ട്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News