
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രക്കിടെ വേദിയില്‍ ഇരിപ്പിടമില്ലാതെ കെ മുരളീധരന്‍ എംപി. കരുനാഗപ്പള്ളിയിലെ ഭാരത് ജോഡോ യാത്ര സമാപന പരിപാടി നിലത്തിരുന്നാണ് മുന്‍ കെപിസിസി അദ്ധ്യക്ഷന്‍ കണ്ടത്.
അതേസമയം, രാഹുല്‍ ഗാന്ധിയുടെ യാത്ര തമിഴ്‌നാട്ടില്‍ നിന്ന് കേരള അതിര്‍ത്തിയായ പാറശ്ശാലയില്‍ പ്രവേശിച്ചത് മുതല്‍ കെ മുരളീധരന്‍ ഒപ്പം നടക്കുന്നുണ്ട്. ഇത്ര ദിവസമായിട്ടും ഒരു വേദിയിലും മുന്‍ കെപിസിസി അദ്ധ്യക്ഷന് ഇടം കിട്ടിയിട്ടില്ല എന്നുള്ളതാണ് എടുത്തുപറയേണ്ട കാര്യം. ഇതാണ് കോണ്‍ഗ്രസ് എംപിയുടെ കടുത്ത അമര്‍ഷത്തിന് കാരണം.
എന്നാൽ രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര വിവാദങ്ങളുടെ അകമ്പടിയോടെ കൊല്ലം ജില്ലയിൽ പര്യടനം തുടരുകയാണ്. ജാഥക്ക് വേണ്ടി ഗുണ്ടാ പിരിവ് നടത്തിയ മൂന്ന് കോൺഗ്രസ് നേതാക്കളെ പുറത്താക്കേണ്ട ഗതികേടിലാണ് ജാഥയുടെ രണ്ടാം ദിനത്തിൽ കോൺഗ്രസ് നേതൃത്വം ഇപ്പോൾ എത്തിനിൽക്കുന്നത്.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ താഴെ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Click Here