CPIM: ‘ഈ ഐക്യം‌ തന്നെയാണ്‌ കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്ത്’; കാനം രാജേന്ദ്രനുമായി കൂടിക്കാഴ്‌ച നടത്തി എം വി ഗോവിന്ദൻ

സിപിഐ എം(CPIM) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റ(mv govindan master). സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രനു(kanam rajendran)മായി കൂടിക്കാഴ്‌ച നടത്തി. സംസ്ഥാന സെക്രട്ടറിയായി ചുമതലയേറ്റശേഷം ആദ്യമായി എം എൻ സ്‌മാരകത്തിൽ എത്തിയ എം വി ഗോവിന്ദനൊപ്പം ജില്ലാ സെക്രട്ടറി ആനാവൂർ നാഗപ്പനും ഉണ്ടായിരുന്നു.

സിപിഐ സംസ്ഥാന അസിസ്‌റ്റന്റ്‌ സെക്രട്ടറി സത്യൻ മൊകേരിയുടെ നേതൃത്വത്തിൽ അദ്ദേഹത്തെ സ്വീകരിച്ചു. എല്ലാ പ്രതിസന്ധികളെയും ഒറ്റക്കെട്ടായി അതിജീവിച്ച്‌ മുന്നോട്ടുപോവുകയാണ്‌ കേരളത്തിലെ കമ്യൂണിസ്റ്റ്‌ പ്രസ്ഥാനങ്ങളെന്ന്‌ കൂടിക്കാഴ്‌ചയ്‌ക്ക്‌ ശേഷം എം വി ഗോവിന്ദൻ പ്രതികരിച്ചു. ഈ ഐക്യം‌ തന്നെയാണ്‌ കേരളത്തിലെ ഇടതുമുന്നേറ്റങ്ങളുടെ കരുത്തെന്നും അദ്ദേഹം ഫെയ്‌സ്‌ബുക്കിൽ കുറിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News