Malappuram: മലപ്പുറത്ത് ഒരു കോടിയോളം രൂപയുടെ ലഹരിമരുന്ന് വേട്ട

മലപ്പുറത്ത്(Malappuram) വീണ്ടും വന്‍ ലഹരിമരുന്ന് വേട്ട. മാരക ലഹരിമരുന്നായ എംഡിഎംഎയുമായി(MDMA) ഒതുക്കുങ്ങല്‍ സ്വദേശി കൊളത്തൂര്‍ പൊലീസിന്റെ പിടിയിലായി. അന്താരാഷ്ട്ര വിപണിയില്‍ ഒരു കോടിയോളം രൂപ വിലവരുന്ന ക്രിസ്റ്റല്‍ എംഡിഎംഎയാണ് പിടിച്ചെടുത്തത്.

ബംഗ്ലൂരു, വിരാജ്‌പേട്ട എന്നിവിടങ്ങളില്‍ നിന്ന് സിന്തറ്റിക് മയക്കുമരുന്നിനത്തില്‍പ്പെട്ട എംഡിഎംഎ, LSD സ്റ്റാംപുകള്‍ തുടങ്ങിയവ ഏജന്റുമാര്‍ മുഖേന ജില്ലയിലെത്തിച്ച് വില്‍പ്പന നടത്തുന്ന സംഘത്തിലെ കണ്ണിയാണ് അറസ്റ്റിലായത്. കോട്ടക്കല്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ഈ സംഘത്തിലെ ചിലരെ കുറിച്ച് മലപ്പുറം ജില്ലാപോലീസ് മേധാവി എസ്.സുജിത്ത് ദാസ് ഐ.പി.എസിന് ലഭിച്ച രഹസ്യവിവരത്തിന്റെയടിസ്ഥാനത്തില്‍ പെരിന്തല്‍മണ്ണ Dysp എം.സന്തോഷ് കുമാര്‍, പെരിന്തല്‍മണ്ണ, കൊളത്തൂര്‍ ഇന്‍സ്‌പെക്ടര്‍മാരായ സി.അലവി ,സുനില്‍ പുളിക്കല്‍ എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ രഹസ്യ നിരീക്ഷണത്തിനൊടുവിലാണ് പ്രതി വലയിലായത്. പടപ്പറമ്പ് ടൗണിന് സമീപം വച്ച് വില്‍പനയ്ക്കായെത്തിച്ച 140 ഗ്രാം ക്രിസ്റ്റല്‍ എംഡിഎംഎയുമായാണ് ഒതുക്കുങ്ങല്‍ സ്വദേശി സുബൈര്‍ പിടിയിലായത്.

ചെറിയ പായ്ക്കറ്റുകളിലാക്കിയ എംഡിഎംഎ അര ഗ്രാമിന് മൂവ്വായിരം രൂപ മുതല്‍ വിലയിട്ടാണ് ഇയാള്‍ വില്‍പ്പന നടത്തിയിരുന്നത്. അയല്‍സംസ്ഥാനങ്ങളില്‍ നിന്നും ജില്ലയിലേക്ക് കടത്തുന്ന ഇത്തരം ലഹരിമാഫിയാ സംഘങ്ങളെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ ശേഖരിച്ച് വരികയാണെന്നും ഇത്തരക്കാര്‍ക്കെതിരെ ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്നും മലപ്പുറം ജില്ലാ പൊലീസ് മേധാവി അറിയിച്ചു.പെരിന്തല്‍മണ്ണ എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ രാജേഷിന്റെ സാന്നിധ്യത്തില്‍ നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കിയ ശേഷം പ്രതിയെ പെരിന്തല്‍മണ്ണ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News