എ കെ ജി സെന്റര്‍ ആക്രമണം ഒരു പ്രതിയില്‍ ഒതുങ്ങുന്നതല്ല:എം വി ഗോവിന്ദന്‍ മാസ്റ്റര്‍|MV Govindan Master

എ കെ ജി സെന്റര്‍ ആക്രമണം ഒരു പ്രതിയില്‍ ഒതുങ്ങുന്നതല്ലെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍(MV Govindan Master). ആക്രമണം ഒരു പ്രതിയില്‍ ഒതുങ്ങുന്നതല്ല. ആക്രമണത്തിന് പിന്നില്‍ വിപുലമായ ഗൂഢാലോചന നടന്നു.

ആക്രമണത്തിന് പിന്നില്‍ പ്രവര്‍ത്തിച്ചവരെയും കണ്ടെത്തണമെന്ന് ഗോവിന്ദന്‍ മാസ്റ്റര്‍ ആവശ്യപ്പെട്ടു. എത്ര ഉന്നതരായാലും നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

പ്രതിയെ ഇതുവരെ പിടികൂടിയല്ലെന്ന് കോണ്‍ഗ്രസ്സുകാര്‍ പറഞ്ഞു. എന്നാല്‍ പ്രതിയെ പിടികൂടിയപ്പോള്‍ ഭാരത് ജോഡോ യാത്രയുടെ ശോഭ കെടുത്താനാണ് എന്ന് ആരോപിക്കുന്നു. ഇത്തരം ആരോപണങ്ങളെല്ലാം വസ്തുതാ വിരുദ്ധമെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പ്രതികരിച്ചു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News