
ശരീരത്തിന്റെ ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നിങ്ങള്‍ വല്ലാതെ കഷ്ടപ്പെടുന്നുണ്ടോ. എന്നാല്‍ വിഷമിക്കണ്ട. ഇതാ ഒരു ലളിതമാര്‍ഗ്ഗം. കോഫി ഫിറ്റ്‌നസ് നിലനിര്‍ത്താന്‍ നല്ലതാണെന്ന് പഠനങ്ങള്‍ പലപ്പോഴായി വ്യക്തമാക്കിയിട്ടുണ്ടായിരുന്നു.
പ്രമേഹം വരാനുള്ള സാദ്ധ്യത കുറയ്ക്കാനും, തലച്ചോറിന്റെ ആരോഗ്യത്തെ നിലനിറുത്താനും, കരൾ രോഗങ്ങളിൽ നിന്നുള്ള സംരക്ഷണത്തിനും ഹൃദയാരോഗ്യത്തിനും, അൽഷിമേഴ്‌സ് രോഗം, പാർക്കിൻസൺസ് രോഗം, ബുദ്ധിമാന്ദ്യം എന്നിവയിൽ നിന്ന് സംരക്ഷിക്കാനും കുടലിന്റെ ആരോഗ്യത്തെ പിന്തുണയ്ക്കാനും കോഫി നല്ലതാണ്.
പുകവലി, അമിതവണ്ണം എന്നിവ ഒഴിവാക്കാനും കോഫി സഹായിക്കും. പുകവലി ഒഴിവാക്കുന്നതുമൂലമുള്ള ബുദ്ധിമുട്ടിനെ മറികടക്കാന്‍ കോഫിക്ക് കഴിയും. ദിവസേന രണ്ടോ മൂന്നോ കപ്പ് കോഫി ഒരു ടീസ്പൂൺ പഞ്ചസാര ചേർത്ത് കുടിക്കുന്നവർക്ക് ദീർഘകാലം ആരോഗ്യത്തോടുകൂടി ജീവിക്കാം.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here