RSS ശാഖയില്‍ പോകുന്ന ചെറിയ കുട്ടികളെപ്പോലെയാണ് കേരള ഗവര്‍ണ്ണര്‍; എം വി ഗോവിന്ദന്‍ മാസ്റ്റര്‍

ആര്‍ എസ് എസ് ശാഖയില്‍ പോകുന്ന ചെറിയ കുട്ടികളെപ്പോലെയാണ് കേരള ഗവര്‍ണ്ണര്‍ മാര്‍ക്‌സിസത്തെക്കുറിച്ച് സംസാരിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ മാസ്റ്റര്‍.മാര്‍ക്‌സിസം വിദേശത്ത് നിന്ന് മാത്രം വന്ന പ്രത്യയശാസ്ത്രമല്ലെന്നും ഇ എം എസിന്റേത് ഉള്‍പ്പെടെ ലോകത്തിന്റെ പല ഭാഗങ്ങളില്‍ നിന്നുള്ള സംഭാവനകളും ചേരുന്നതാണ് മാര്‍ക്‌സിസമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.കേരളത്തിലെ ഇടത് സര്‍ക്കാറിനെ തകര്‍ക്കാന്‍ വിശാല ഇടത് വിരുദ്ധ മുന്നണി ശ്രമിക്കുകയാണെന്നും പാട്യം അനുസ്മരണ യോഗം ഉദ്ഘാടനം ചെയ്തുകൊണ്ട് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

ലോകത്തിലെ വികസിത രാജ്യങ്ങളിലെ ജീവിത നിലവാരത്തിനൊപ്പം കേരള ജനതയെ എത്തിക്കാനുള്ള ശ്രമത്തിലാണ് എല്‍ ഡി എഫ് സര്‍ക്കാരെന്ന് എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.എല്ലാ കാര്യത്തിലും രാജ്യത്തിന് മാതൃകയാണ് കേരളം.ബദല്‍ നയങ്ങളുമായി മുന്നോട്ട് പോകുന്ന ഇടത് സര്‍ക്കാറിനെ തകര്‍ക്കാനാണ് കേരളത്തില്‍ രൂപപ്പെട്ട ഇടത് വിരുദ്ധ വിശാല സഖ്യം ശ്രമിക്കുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ പറഞ്ഞു.

മാര്‍ക്‌സിസത്തെക്കുറിച്ച് ഒരു ധാരയണുമില്ലാതെയാണ് കേരള ഗവര്‍ണ്ണര്‍ എന്തൊക്കെയോ പറയുന്നതെന്നും എം വി ഗോവിന്ദന്‍ മാസ്റ്റര്‍ ചൂണ്ടിക്കാട്ടി.

44ാമത് പാട്യം ഗോപാലന്‍ അനുസ്മരണ ദിനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു സി പി ഐ എം സംസ്ഥാന സെക്രട്ടറി.ജില്ലാ സെക്രട്ടറി എം വി ജയരാജന്‍,സംസ്ഥാനകമ്മിറ്റി അംഗങ്ങളായ പി ജയരാജന്‍,പനോളി വത്സന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.അനുസ്മരണ ദിനത്തിന്റെ ഭാഗമായി വളണ്ടിയര്‍ മാര്‍ച്ചും പുഷ്പാര്‍ച്ചനയും നടന്നു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News