ADVERTISEMENT
പോപ്പുലര്‍ ഫ്രണ്ട് ഹര്‍ത്താലിനിടെ(PFI Hartal) വാഹനങ്ങള്‍ തകര്‍ത്ത കേസില്‍ SDPI പ്രവര്‍ത്തകന്‍ കൂടി അറസ്റ്റില്‍. അഴിയൂര്‍ ബൈത്തുല്‍റഹ്മയില്‍ മന്‍സൂദ് (31) ആണ് അറസ്റ്റിലായത്. പോപ്പുലര്‍ഫ്രണ്ട് ഹര്‍ത്താലിനിടെയുണ്ടായ അക്രമസംഭവങ്ങളുമായി ബന്ധപ്പെട്ടാണ് അറസ്റ്റ്(Arrest). ഐ.പി.സി 143, 147, 148, 341, 427 തുടങ്ങിയ വകുപ്പുകള്‍ പ്രകാരമാണ് ഇയാള്‍ക്കെതിരെ കേസെടുത്തത്.
2023 മുതല്‍ വാഹനങ്ങളില്‍ 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കും
അടുത്ത വര്‍ഷം ഒക്ടോബര്‍ മുതല്‍ രാജ്യത്തെ വാഹനങ്ങളില്‍ കുറഞ്ഞത് ആറ് എയര്‍ബാഗുകളെങ്കിലും(Airbag) നിര്‍ബന്ധമാക്കുമെന്ന് കേന്ദ്ര ഗതാഗത മന്ത്രി നിതിന്‍ ഗഡ്കരി(Nitin Gadkari). വാഹന യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്താണ് സര്‍ക്കാരിന്റെ തീരുമാനമെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു.
മോട്ടോര്‍ വാഹനങ്ങളില്‍ ഉള്‍പ്പെടെ യാത്ര ചെയ്യുന്ന എല്ലാവരുടേയും സുരക്ഷയ്ക്കാണ് സര്‍ക്കാര്‍ പ്രഥമ പരിഗണന നല്‍കുന്നതെന്ന് നിതിന്‍ ഗഡ്കരി പറഞ്ഞു. ”ഓട്ടോ വ്യവസായം ആഗോള വിതരണ രംഗത്ത് നേരിടുന്ന അസംസ്‌കൃത വസ്തുക്കളുടെ ദൗര്‍ലഭ്യവും മാക്രോ ഇക്കണോമിക് രംഗത്തെ സ്വാധീനവും കണക്കിലെടുത്ത്, കാറുകളില്‍ (എം-1 കാറ്റഗറി) കുറഞ്ഞത് 6 എയര്‍ബാഗുകള്‍ നിര്‍ബന്ധമാക്കുന്ന നിര്‍ദ്ദേശം നടപ്പിലാക്കാന്‍ തീരുമാനിച്ചു. 2023 ഒക്ടോബര്‍ 01 മുതല്‍ ഇത് നടപ്പിലാക്കാനാണ് തീരുമാനം’ ഗഡ്കരി ട്വിറ്ററില്‍(Twitter) കുറിച്ചു.
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.