ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന് : കോടിയേരിയുടെ ഓർമ്മകളിൽ വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി

ആ കണ്ണുകളിൽ കാണാം നെഞ്ച് പൊട്ടുന്ന വേദന ..ആ വാക്കുകളിൽ കേൾക്കാം അയാൾ പിണറായിക്ക് ആരായിരുന്ന് എന്ന്. കോടിയേരിയുടെ ഓർമ്മകളിൽ വാക്കുകൾ മുറിഞ്ഞ് മുഖ്യമന്ത്രി പിണറായി വിജയൻ . നിറകണ്ണുകളോടെ ആണ് മുഖ്യമന്ത്രി അനുസ്മരണ യോഗത്തിൽ പ്രിയ സഖാവിന് വിട പറഞ്ഞത് . വാക്കുകൾ പൂർത്തിയാക്കാൻ കഴിയാതെ കണ്ണ് കലങ്ങിയായിരുന്നു പിണറായി വിജയൻ വിട പറയൽ പ്രസംഗം അവസാനിപ്പിച്ചത് .മുഖ്യമന്ത്രിയുടെ വാക്കുകൾ ഇങ്ങനെ …

” കോടിയേരിയുടെ നഷ്ട്ടം ഒരിക്കലും നികത്താൻ ആവില്ല . ചില കാര്യങ്ങൾ ആരുടേയും നിയന്ത്രണത്തിൽ അല്ലല്ലോ ..പ്രതീക്ഷയോടെയാണ് ചികിത്സ തുടങ്ങിയത് . ശരീരത്തിന്റെ അവസ്ഥ പക്ഷെ അപകടമാരായ വിധത്തിലായിരുന്നു . ഡോക്ട്ടർമാർ കഴിവതും ശ്രമിച്ചു . കോടിയേരിയെ സഹോദരനെ പോലെ കണ്ടു . ഡോക്ടർമാർക്ക് നന്ദി രേഖപ്പെടുത്തുന്നു . സമൂഹത്തിൽ മനുഷ്യ നന്മ പൂർണ്ണമായും പോയിട്ടില്ല . അത് തെളിയിക്കുന്നതാണ് ഇത്തരം ഘട്ടങ്ങളിൽ ഉണ്ടാവുന്നത് . ഒട്ടേറെ അനുഭവങ്ങൾ കോടിയേരിയുടെ ഒന്നിച്ചുണ്ടായിട്ടുണ്ട് . വേർപാട് ഞങ്ങളെ ഏത് രീതിയിൽ ബാധിച്ചുവോ അങ്ങനെ തന്നെയാണ് കേരളത്തിലെ ജനങ്ങളെ മുഴുവൻ അത് ബാധിച്ചിരിക്കുന്നത് .

മാധ്യമങ്ങൾ സ്വീകാര്യമായ നിലപാട് ആണ് സ്വീകരിച്ചത് . രാഷ്ട്രീയത്തിൽ അഭിപ്രായ ഭിന്നത പരസ്യമായി ഉന്നയിക്കുന്നവരാണ് ഞങ്ങൾ എല്ലാവരും . കോടിയേരിയുടെ ഈ കനത്ത നഷ്ട്ടം നികത്താൻ പ്രയാസമാണ് . ഈ വലിയനഷ്ടത്തിൽ ഞങ്ങളോടൊപ്പം പങ്കുചേർന്ന് വേദന പങ്കുവെച്ച എല്ലാവരോടും നന്ദി ..കോടിയേരി സിപിഐഎം ന്റെ പ്രധാനപ്പെട്ട ഏടാണ് . പെട്ടാണ് ഒരു ദിവസം അദ്ദേഹം ഇല്ലാതായി എന്ന വാർത്ത കേട്ടതോടെ തകർന്നു പോയി ..നേതാവിന്റെ വിയോഗം കൂട്ടായ പരിശ്രമത്തിലൂടെ പരിഹരിക്കും . പാർട്ടിയെ സ്നേഹിക്കുന്നവർക്ക് , പാർട്ടി ബന്ധുക്കളോട് പറയാനുള്ളത് ഈ നഷ്ട്ടം വലുത് തന്നെയാണ് എന്നാണ് . കോടിയേരി ………”

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News