MV Govindan: വികസനം മുടക്കുന്നതിൽ എല്ലാ പ്രതിപക്ഷത്തിനും നെഗറ്റീവ്‌ ചിന്ത: എം വി ഗോവിന്ദൻ മാസ്റ്റർ

കേരളത്തിലെ പ്രതിപക്ഷം നെഗറ്റീവ്‌ ആണെന്നും സംസ്ഥാനം കൈവരിക്കേണ്ട വികസനം മുടക്കുന്നതിൽ എല്ലാ പ്രതിപക്ഷത്തിനും നെഗറ്റീവ്‌ ചിന്തയാണുള്ളതെന്നും സിപിഐ എം(cpim) സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റര്‍(mv govindan master) പറഞ്ഞു.

ഡിഫറന്റ്‌ലി ഏബിൾഡ്‌ പേഴ്സൺസ് വെൽഫെയർ ഫെഡറേഷന്റെ (ഡിഎഡബ്ല്യുഎഫ്‌) മൂന്നാം സംസ്ഥാനസമ്മേളനത്തിന്റെ ഭാഗമായ പൊതുസമ്മേളനം ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
കേരളത്തെ നവീകരിക്കാൻ സർക്കാർ നടപ്പാക്കുന്ന വികസന പ്രവർത്തനങ്ങൾക്ക്‌ തടസംനിൽക്കുന്ന എല്ലാ പ്രതിപക്ഷ പാർടികളും ഒരു പ്ലാറ്റ്‌ഫോമിലാണ്‌ നിൽക്കുന്നത്‌.

അവരുടെ ചിന്തയും ഒന്നുതന്നെ. വികസം നടക്കുകയും കേരളം കൂടുതൽ മുന്നേറുകയും ചെയ്‌താൽ ഇടതുപക്ഷത്തിന്‌ തുടർച്ചയായി മൂന്നാമതും കിട്ടുമല്ലോ എന്നോർത്തുള്ള ആവലാതിയിലാണ്‌ പ്രതിപക്ഷം വികസനത്തിന്‌ തടസംതീർക്കുന്നതും പുകമറ സൃഷ്‌ടിക്കുന്നതും. സർക്കാരിനും മുഖ്യമന്ത്രിക്കും അദ്ദേഹത്തിന്റെ കുടുംബത്തിനും എതിരെ എത്ര നുണകൾ പ്രചരിപ്പിച്ചാരും കേരളജനത അതൊന്നും മുഖവിലക്കെടുക്കില്ല.

സമൂഹത്തിൽ വന്നിട്ടുള്ള മാറ്റങ്ങളും പുരോഗതിയും ജനങ്ങളുടെ അനുഭവമാണ്‌. കേരളത്തിന്‌ ഒന്നും തരില്ലെന്ന നിലപാടിലാണ്‌ കേന്ദ്ര സർക്കാരും. വിഴിഞ്ഞം തുറമുഖത്തെ നിലവിലുള്ള റെയിൽവേപ്പാതയുമായി ബന്ധിപ്പിക്കുന്ന തുരങ്ക പാതക്കും ശബരിപാതക്കും കേന്ദ്രം എതിരുനിൽക്കുകയാണ്‌.

ഭിന്നശേഷിക്കാരുടെ എല്ലാ പ്രശ്‌നങ്ങളും പരിഹരിക്കാൻ എൽഡിഎഫും സർക്കാരും താങ്ങുംതണലുമായി ഒപ്പമുണ്ടാവും. പിഎസ്‌സി സംവരണം, തൊഴിൽ, ആനുകൂല്യങ്ങൾ തുടങ്ങിയ എല്ലാ വിഷയങ്ങളിലും ക്യത്യമായ ഇടപെടൽ ഉണ്ടാവും. അതിദാരിദ്ര്യം ഏറ്റവും കുറവുള്ള സംസ്ഥാനം കേരളമാണ്‌. 64006 പേരാണ്‌ അതിദാരിദ്ര്യമുള്ളവർ.

അവരെ കൂടി സമൂഹത്തിന്റെ മുഖ്യധാരയിൽ എത്തിക്കുക എന്നതാണ്‌ സർക്കാരിന്റെ പ്രധാനലക്ഷ്യം. അതിന്‌ കർമപദ്ധതിക്ക്‌ തുടക്കംകുറിച്ചിട്ടുെേണ്ടന്നും എം വി ഗോവിന്ദൻ പറഞ്ഞു.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here