കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ; പഴവര്‍ഗങ്ങളില്‍ നിന്ന് മദ്യം ഉത്പാദിപ്പിക്കാന്‍ അനുമതി

കാർഷിക മേഖലയ്ക്ക് ഉണർവേകി സർക്കാർ. പഴങ്ങളിൽ നിന്നും ധാന്യോതര കാർഷികോത്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉത്പാദിപ്പിക്കാൻ ചട്ടം സംസ്ഥാനത്ത് നിലവിൽവന്നു.പുതിയ നിയമം വരുന്നതോടെ കാർഷിക മേഖലയ്ക്ക് ലഭിക്കുക പുത്തൻ ഉ‍ണർവാണ്.

കാർഷിക മേഖലയ്ക്ക് കൈത്താങ്ങായി പഴങ്ങളിൽ നിന്നും ധാന്യങ്ങൾ ഒഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം ഉല്പാദിപ്പിക്കുന്ന യൂണിറ്റുകൾക്ക് പ്രവർത്തനാനുമതി നൽകാനുള്ള ചട്ടമാണ് നിലവിൽ വന്നത്. കേരള. ചെറുകിട വ്യവസായ നിയമത്തിലെ ചട്ടങ്ങൾ ഭേദഗതി ചെയ്താണ് പുതിയ നിയമം പ്രബല്യത്തിലാകുന്നത്. ഇതനുസരിച്ച് ചക്ക, മാങ്ങ, കശുമാങ്ങ, വാഴപ്പഴം ഉൾപ്പെടെയുള്ള പഴവർഗങ്ങളിൽ നിന്നും ധാന്യങ്ങളൊഴികെയുള്ള കാർഷികോൽപ്പന്നങ്ങളിൽ നിന്നും വീര്യം കുറഞ്ഞ മദ്യം സംസ്ഥാനത്ത് ഉത്പാദിപ്പിക്കുന്നതിന് ഇനി മുതൽ സംസ്ഥാനത്ത് അനുമതി ഉണ്ടാകും.

ഇതിനായി അബ്കാരി ചട്ടങ്ങളിൽ നിയമ ഭേദഗതിക്ക് നേരത്തെ തന്നെ അനുമതി നൽകിയിരുന്നു. പ്രാദേശികമായി ലഭിക്കുന്ന കാർഷികോത്പന്നങ്ങളിൽ നിന്ന് മദ്യം നിർമ്മിക്കുന്നതിലൂടെ കർഷകർക്ക് ഉയർന്ന വരുമാനം ലഭിക്കുന്നതിനോടൊപ്പം നിരവധി പേർക്ക് ഇതിലൂടെ തൊഴിൽ നല്‍കാനും സാധിക്കുമെന്ന കണക്കുകൂട്ടലിലാണ് സർക്കാർ.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News