MDMA: എംഡിഎംഎയുമായി നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍

170- ഗ്രാം എംഡിഎംഎ(MDMA)യുമായി നൈജീരിയന്‍ സ്വദേശി ഉള്‍പ്പെടെ രണ്ടുപേര്‍ പിടിയില്‍. വാളയാര്‍ പൊലീസും(police) ജില്ലാ ലഹരി വിരുദ്ധ സ്‌ക്വാഡും ചേര്‍ന്ന് ബംഗളുരുവില്‍നിന്നാണ് ഇരുവരെയും പിടികൂടിയത്. പാലക്കാട് ജില്ലാ പൊലീസ് പിടികൂടുന്ന ഏറ്റവും വലിയ എംഡിഎംഎ കേസാണിത്. ബംഗളുരുവില്‍ താമസിച്ചാണ് നൈജീരിയന്‍ സ്വദേശി എംഡിഎംഎ വില്‍പ്പന നടത്തിയിരുന്നത്.

പാലാ സ്വദേശി അഭിജിത്താണ് ഇയാളോടൊപ്പം അറസ്റ്റിലായത്. കേരളത്തിലേക്ക് ലഹരി കടത്തുന്നതില്‍ പ്രധാനികളാണ് അറസ്റ്റിലായവരെന്ന് ജില്ലാ പൊലീസ്(police) മേധാവി പറഞ്ഞു. കഴിഞ്ഞമാസം വാളയാറില്‍ മൂന്നുപേര്‍ പിടിയിലായിരുന്നു.

ഇവരില്‍നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് ബംഗളൂരുവിലെത്തി സംഘത്തെ പിടികൂടിയത്. ബംഗളുരുവില്‍ ആഫ്രിക്കന്‍ സ്വദേശികള്‍ ലഹരി വില്‍പ്പന നടത്തുന്നുണ്ട്. ഇവര്‍ക്ക് കേരളത്തിലെ സംഘങ്ങളുമായി ബന്ധമുണ്ടെന്നും പോലിസ് മനസ്സിലാക്കിയിരുന്നു. പാലക്കാട് ജില്ലാപോലിസ് മേധാവി ആര്‍ വിശ്വനാഥ്, എഎസ്പി ഷാഹുല്‍ ഹമീദ് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു അന്വേഷണം.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News