ADVERTISEMENT
സാങ്കേതിക സർവകലാശാല മുൻ വിസി ഡോ. രാജശ്രീയുടെ നിയമനം റദ്ദാക്കിയ സുപ്രീംകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ പുനഃപരിശോധന ഹർജി സമർപ്പിച്ചു.മുൻ അറ്റോർണി ജനറൽ കെ കെ വേണുഗോപാലിന്റെ നിയമോപദേശം കൂടി കണക്കിലെടുത്താണ് സംസ്ഥാന സർക്കാർ നടപടി.
നേരത്തെ രാജശ്രീയും പുനഃപരിശോധന ഹർജി നൽകിയിരുന്നു.തന്റെ നിയമനം റദ്ദാക്കിയ വിധിക്ക് മുൻകാല പ്രാബല്യം നൽകരുതെന്നാണ് പുനഃപരിശോധന ഹർജിയിലെ പ്രധാന ആവശ്യം.ഗുജറാത്തിലെ സര്‍ദാര്‍ പട്ടേല്‍ സര്‍വകലാശാലയിലെയും കല്‍ക്കട്ട സര്‍വകലാശാലയിലെയും വൈസ് ചാന്‍സലര്‍ നിയമനവുമായി ബന്ധപ്പെട്ട കേസിലെ വിധി കണക്കിലെടുത്താണ് രാജശ്രീ എം എസ് ന്റെ നിയമനം റദ്ദാക്കിയത് .
അതേസമയം, ഈ രണ്ട് സര്‍വകലാശാലകളിലേയും വൈസ് ചാന്‍സലര്‍മാരില്‍ നിന്നും വ്യത്യസ്തമാണ് ഡോ.രാജശ്രീയുടെ നിയമനം എന്നും ഗുജറാത്തിലെ സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് വേണ്ടത്ര യോഗ്യത പോലും ഇല്ലായിരുന്നുവെന്നും കേരളം പുനഃപരിശോധന ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട് .
കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും ലഭ്യമാണ്. വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
Get real time update about this post categories directly on your device, subscribe now.