ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം; കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയില്‍

ഭിന്നശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ കോണ്‍ഗ്രസ് നേതാവ് പൊലീസ് പിടിയിലായി. തൃശൂര്‍ കുന്നംകുളം മുന്‍നഗരസഭാംഗം ആര്‍ത്താറ്റ് പുളിക്കപറമ്പില്‍ സുരേഷ് ആണ് അറസ്റ്റിലായത്. യുവതിയുടെ സ്വഭാവത്തില്‍ മാറ്റങ്ങള്‍ വന്നതിന് പിന്നാലെ സഹോദരന്റെ ഭാര്യ വിവരങ്ങള്‍ ചോദിച്ചപ്പോണാണ് പീഡനവിവരം പുറത്തറിഞ്ഞത്.

ഏതാനും ദിവസങ്ങള്‍ക്ക് മുമ്പാണ് ദിന്ന ശേഷിക്കാരിക്ക് നേരെ ലൈംഗികാതിക്രമണം നടന്നത്. സഹോദരന്റെ സംരക്ഷയിലായിരുന്നു ഇവര്‍ കഴിഞ്ഞു വന്നത്. സഹോദരനും ഭാര്യയും വീട്ടിലില്ലാതിരുന്ന സമയത്ത് എത്തിയ സുരേഷ് സ്ഥലത്ത് മറ്റാരുമില്ലെന്ന് മനസിലാക്കി യുവതിയെ ഉപദ്രവിക്കുകയായിരുന്നു എന്നാണ് പോലീസ് പറയുന്നത്. സംഭവം പുറത്തുപറഞ്ഞാല്‍ കൊലപ്പെടുത്തുമെന്നും ഇയാള്‍ യുവതിയെ ഭീഷണിപ്പെടുത്തിയിരുന്നു. ഇതേത്തുടര്‍ന്ന് യുവതി ഇക്കാര്യം ആരോടും പറഞ്ഞില്ല.

ഇതിനിടെ യുവതിയുടെ പെരുമാറ്റത്തില്‍ വീട്ടുകാര്‍ക്ക് സംശയം തോന്നി കാര്യങ്ങള്‍ ചോദിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിയുന്നത്. തുടര്‍ന്ന് ഇവര്‍ പോലീസില്‍ പരാതി നല്‍കി. കുന്നംകുളം മജിസ്ട്രേറ്റ് മുന്‍പാകെ രഹസ്യമൊഴിയും നല്‍കിയിട്ടുണ്ട്.സംഭവത്തില്‍ പോലീസ് കേസ് എടുത്തതോടെ സുരേഷ് ഒളിവില്‍ പോയിരുന്നു. തുടര്‍ന്ന് പ്രത്യേക അന്വേഷണസംഘത്തെ ഉള്‍പ്പെടെ നിയോഗിച്ചതിന് പിന്നാലെയാണ് സുരേഷിനെ പിടികൂടിയത്.

കൈരളി ഓണ്‍ലൈന്‍ വാര്‍ത്തകള്‍ വാട്‌സ്ആപ്ഗ്രൂപ്പിലും  ലഭ്യമാണ്.  വാട്‌സ്ആപ് ഗ്രൂപ്പില്‍ അംഗമാകാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News