ഗവര്‍ണര്‍ക്ക് തിരിച്ചടി, സിസ തോമസിനെ സര്‍ക്കാരിന് നീക്കാം

ഡോ. സിസ തോമസിന് സാങ്കേതിക വൈസ് ചാന്‍സലറുടെ താല്‍ക്കാലിക ചുമതല നല്‍കിയ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്റെ നടപടി ചട്ടപ്രകാരമല്ലെന്ന് ഹൈക്കോടതി. സിസാ തോമസിനെ നീക്കാന്‍ സര്‍ക്കാരിന് അധികാരമുണ്ടെന്നും ഹൈക്കോടതി ഡിവിഷന്‍ ബഞ്ച് വ്യക്തമാക്കി. സംസ്ഥാന സര്‍ക്കാരിനോട് ആലോചിക്കാതെയായിരുന്നു സാങ്കേതിക വിദ്യാഭ്യാസ വകുപ്പ് സീനിയര്‍ ജോയന്റ് ഡയറക്ടറായിരുന്ന ഡോ സിസാ തോമസിനെ സാങ്കേതിക സര്‍വ്വകലാശാല താല്‍ക്കാലി വി.സിയാക്കി ഗവര്‍ണ്ണര്‍ നിയമിച്ചത്.

ഗവര്‍ണര്‍ നടത്തിയ താല്‍ക്കാലിക നിയമനമായത് കൊണ്ട് കോടതി ഇടപെടുന്നില്ല. എന്നാല്‍ സിസ തോമസിന് 6 മാസം പോലും തുടരാനാവില്ലെന്നും സര്‍ക്കാറിന് തുടര്‍നടപടികളുമായി മുന്നോട്ട് നീങ്ങാമെന്നും കോടതി അറിയിച്ചു .

താല്‍ക്കാലിക നിയമനമാണെങ്കില്‍ പോലും സര്‍ക്കാരിന്റെ ശുപാര്‍ശ പാലിച്ചു മാത്രമേ വി സി മാരുടെ നിയമനം സാധ്യമാകു എന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. പുതിയ വിസിയെ നിയമിക്കാന്‍ സര്‍ക്കാര്‍ മൂന്ന് പേരുടെ പട്ടിക ഗവര്‍ണര്‍ക്ക് നല്‍കണം.യു ജി സി ചട്ടപ്രകാരം ഈ പട്ടികയില്‍ നിന്നും പുതിയ വി സി യെ തെരഞ്ഞെടുക്കാം എന്നും കോടതി നിര്‍ദ്ദേശിച്ചു.സിസ തോമസിന്റെ നിയമനത്തിനെതിരെ സര്‍ക്കാരിന്റെ അപ്പീല്‍ പരിഗണിച്ചാണ് ഡിവിഷന്‍ ബഞ്ചിന്റെ ഉത്തരവ്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News