60 വർഷത്തെ ബന്ധം അവസാനിച്ചു; ഒപെക്, ഒപെക്+ കൂട്ടായ്മകളിൽ നിന്നും പിന്മാറി യു.എ.ഇ

expat alert

പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ തുടരുന്നതിനിടെ ലോകത്തെ ഞെട്ടിച്ചു കൊണ്ട് യു.എ.ഇ ഒപെക്, ഒപെക്+ കൂട്ടായ്മകളിൽ നിന്നും പിന്മാറി. ഇന്ന് നടത്തിയ പ്രഖ്യാപനം അനുസരിച്ച് ഈ തീരുമാനം മേയ് 1 മുതൽ പ്രാബല്യത്തിൽ വരും. ലോകത്തിലെ തന്നെ ഏറ്റവും സ്വാധീനമുള്ള സംഘടനകളിൽ നിന്നും ഏകദേശം അറുപത് വർഷത്തോളം അംഗമായിരുന്ന രാജ്യത്തിന്റെ പിന്മാറ്റം ദൂരവ്യാപകമായ ഫലം ചെയ്യും എന്നതിൽ സംശയമില്ല.

Also Read: സാങ്കൽപിക മുഖ്യമന്ത്രി പിആർ പ്രമോഷനിൽ കോൺഗ്രസിൽ നടപടി; എ പ്രിജിൻ ബാബുവിന് കെപിസിസിയുടെ കാരണം കാണിക്കൽ നോട്ടീസ്

രാജ്യത്തിന്റെ ദീർഘകാല സാമ്പത്തിക-ഊർജ്ജ ലക്ഷ്യങ്ങൾ അനുസരിച്ച് , സ്വന്തം ഉൽപാദന നയങ്ങളിൽ കൂടുതൽ സ്വാതന്ത്ര്യം നേടാനാണ് ഈ നീക്കം എന്നാണ് അധികൃതർ വ്യക്തമാക്കിയത്. ഇറാനും അമേരിക്കയും തമ്മിലുള്ള പോരാട്ടം മൂലം ആഗോള ഊർജ്ജ വിപണിയിൽ വലിയ അനിശ്ചിതത്വം നിലനിൽക്കുന്ന സമയത്താണ് ഈ പ്രഖ്യാപനം. ഹോർമൂസ് കടലിടുക്കിലൂടെ എണ്ണ ഗതാഗതം ബാധിക്കപ്പെട്ടതും ഇപ്പോൾ യു.എ.ഇയുടെ പിൻവാങ്ങലും ഒപെക്, ഒപെക്+ കൂട്ടായ്മകളുടെ എണ്ണവില നിയന്ത്രണ ശക്തിയെ ദുർബലമാക്കും. എണ്ണവിലയ്ക്കു പുറമെ മേഖലയിലെ രാഷ്ട്രീയ സമവാക്യങ്ങളെയും അന്താരാഷ്ട്ര ബന്ധങ്ങളെയും ബാധിക്കാം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News