മാർപാപ്പ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ വ്യക്തി: എ എൻ ഷംസീർ

a n shamseer

ഫ്രാൻസിസ് മാർപാപ്പയുടെ നിര്യാണത്തിൽ നിയമസഭാ സ്പീക്കർ എ എൻ ഷംസീർ അനുശോചിച്ചു. ലോക ജനതയ്ക്ക് ഒന്നാകെയും ക്രൈസ്തവർക്ക് പ്രത്യേകിച്ചും, മാറ്റത്തിന്റെ പാപ്പയായിരുന്നു അദ്ദേഹമെന്നും ലാളിത്യം, വിനയം, ദരിദ്രരോടുള്ള അനുകമ്പ എന്നിവയിലൂടെ ദശലക്ഷക്കണക്കിന് ആളുകൾക്ക് പ്രോത്സാഹനവും പ്രത്യാശയും നൽകിയ അദ്ദേഹത്തിന്റെ ഓർമ്മകൾക്ക് മുന്നിൽ പ്രണാമമെന്നും അദ്ദേഹം കുറിച്ചു.

മാര്‍പാപ്പയുടെ വിയോഗത്തില്‍ മന്ത്രി വി എന്‍ വാസവനും അനുശോചിച്ചു.
സഭയ്ക്കുള്ളിലും പുറത്തും നവീകരണത്തിന്റെ വക്താവായിരുന്ന അദ്ദേഹം അഭയാര്‍ഥി പ്രശ്നം മുതല്‍ ആഗോളതാപനം വരെയുള്ള കാര്യങ്ങളില്‍ കര്‍ക്കശമായ നിലപാടുകള്‍ സ്വീകരിച്ചിരുന്നു.കാര്യങ്ങളെ യുക്തിസഹമായും വസ്തുനിഷ്ഠമായും മനസ്സിലാക്കിയിരുന്ന അദ്ദേഹത്തിന്റെ ജീവിത പ്രമാണം മിതത്വവും എളിമയുമായിരുന്നു. ലോകരാഷ്ട്രീയത്തിലും അദ്ദേഹം നിര്‍ണായകമായ ഇടപെടലുകള്‍ നടത്തിയിരുന്നു.

ALSO READ: മാർപ്പാപ്പ ബുദ്ധികൊണ്ടും ഹൃദയം കൊണ്ടും ജനങ്ങളുമായി സംവദിച്ച വ്യക്തി: കർദിനാൾ മാർ ജോർജ് ആലഞ്ചേരി

അഭയാര്‍ഥികളോടു മുഖം തിരിക്കുന്ന യൂറോപ്യന്‍ രാജ്യങ്ങളുടെ മനോഭാവത്തെ രൂക്ഷമായി വിമര്‍ശിച്ചു. സഭാഭരണത്തില്‍ വനിതകള്‍ക്കു പ്രാതിനിധ്യം നല്‍കുന്നതിലും, ഭിന്നലൈംഗികവിഭാഗങ്ങളുടെ അവകാശങ്ങള്‍ അംഗീകരിക്കുന്നതിലും ശ്രദ്ധാലുവായിരുന്നു. വധശിക്ഷ ഒഴിവാക്കണമെന്ന് ആഹ്വാനം ചെയ്ത മാര്‍പാപ്പയുടെ നിലപാടുകള്‍ക്ക് ലോകം എപ്പോഴും കാതോര്‍ത്തിരുന്നു. പുതിയകാലത്തെ ഉള്‍ക്കൊള്ളാനുള്ള തുറന്ന മനസും, നിലപാടുകള്‍ പരസ്യമായി പറയാനുള്ള ഹൃദയവിശാലതയുമാണ് മാര്‍പാപ്പയെ ജനകീയനാക്കിയത്.വിശ്വാസി സമൂഹത്തിനപ്പുറം ലോക ജനതയുടെ മനസ് കീഴടക്കിയ വ്യക്തിത്വമാണ് ഓര്‍മ്മയായിരിക്കുന്നത്. ലോകമെമ്പാടുമുള്ള വിശ്വാസി സമൂഹത്തിന്റെ വേദനയില്‍ പങ്കാളിയാവുന്നു,
എളിമയുടെയും ലാളിത്യത്തിന്റെയും മാതൃക തീര്‍ത്ത മഹാഇടയന്, വിശ്വമാനവികതയുടെ ദൂതുമായി ലോകസമാധാനത്തിനു വേണ്ടി നിലം നിലകൊണ്ട ഇടയശ്രേഷ്ഠന് ഒരിക്കല്‍ കൂടി പ്രണാമം അര്‍പ്പിക്കുന്നുവെന്ന് അദ്ദേഹം അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

അതേസമയം വിശ്വസ്ഥത ആയിരുന്നു അദ്ദേഹത്തിന്റെ മാർപാപ്പയുടെ പ്രധാന സവിശേഷതയെന്ന് ലതീൻ അതിരൂപത ആർച്ച് ബിഷപ് തോമസ് ജെ നെറ്റോ പറഞ്ഞു. ഏത് കാലഘട്ടത്തിലും അദ്ദേഹത്തിന്റെ പ്രവർത്തന ശൈലി അനുകരിക്കാവുന്നതാണെന്നും ഫ്രാൻസിസ് മാർപാപ്പയെ അനുസ്മരിക്കുമ്പോൾ വളരെയധികം ആദരവും നന്ദിയും തോന്നുന്നുവെന്നും സഭാ സമൂഹത്തിനുള്ളിൽ തന്നെ പുതിയ സമീപനവും ശൈലികളും രൂപപ്പെടുത്താൻ അദ്ദേഹം പ്രയത്നിച്ചുവെന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News