‘സയ്യാര’ക്ക് ശേഷം അഹാൻ പാണ്ഡെയും മോഹിത് സൂരിയും വീണ്ടും ഒന്നിക്കുന്നു; പുത്തൻ പ്രണയചിത്രവുമായി

ahaan panday new movie

2025ൽ റിലീസ് ചെയ്ത ബോളിവുഡ് പ്രണയ ചിത്രം ബോക്സോഫീസിൽ വൻ വിജയമായിരുന്നു. അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ അഹാൻ പാണ്ഡെ എന്ന നടനും ശ്രദ്ധിക്കപ്പെട്ടു. 2025 ലെ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ രണ്ടാമത്തെ ഇന്ത്യൻ ചിത്രം കൂടിയായിരുന്നു സയ്യാര.

സയ്യാരയുടെ വിജയത്തിന് ശേഷം, സംവിധായകൻ മോഹിത് സൂരിയും അഹാൻ പാണ്ഡെയും വീണ്ടും ഒരു പ്രണയചിത്രവുമായി ഒന്നിക്കുന്നുവെന്നാണ് പുതിയ റിപ്പോർട്ടുകൾ. ബോളിവുഡ് റിപ്പോർട്ടുകൾ പ്രകാരം യാഷ് രാജ് ഫിലിംസ് നിർമിക്കുന്ന മോഹിത് സൂരിയുടെ അടുത്ത ചിത്രത്തിൽ അഹാൻ പാണ്ഡെയായിരിക്കും നായകൻ.

Also Read: ബയോപിക് ഓഫ് ബില്യൺ ബ്രോസ് കോടികളുമായി ബോക്സ്ഓഫീസിൽ കുതിപ്പ് തുടരുന്നു: വാ‍ഴ 2 ബോക്സോഫീസ് കളക്ഷൻ

അലി അബ്ബാസ് സഫറിന്റെ ഒരു ആക്ഷൻ ചിത്രമാണ് സയ്യാരക്ക് ശേഷമുള്ള അഹാന്റെ രണ്ടാമത്തെ ചിത്രം അതിനു ശേഷമായിരിക്കും മോഹിത്തുമായിട്ടുള്ള അടുത്ത പ്രൊജക്ട് എന്നും പുറത്തുവരുന്ന റിപ്പോർട്ടുകൾ പറയുന്നു.

ഈ വർഷം അവസാനത്തോടെ തന്നെ മോഹിത്തും അഹനും ഒന്നിക്കുന്ന ചിത്രം തിയേറ്ററിൽ എത്തുമെന്നും പുറത്തുവന്ന റിപ്പോർട്ടിൽ പറയുന്നു. നിലവിൽ മൊഹിത് സൂരി ചിത്രത്തിനായുള്ള തിരക്കഥയുടെ അവസാന മിനുക്ക് പണികളിലാണെന്നും റിപ്പോർട്ടിൽ പറയുന്നു.

Also Read: ‘ടോളിവുഡിൽ തുടരാനുള്ള ഏക മാർഗം തെലുങ്ക് നായകനെ കല്യാണം ക‍ഴിക്കുക’; അല്ലു അരവിന്ദിൻ്റെ വാക്കുകള്‍ കേട്ട് ചിരിയടക്കാനാകാതെ നടി മൃണാള്‍ താക്കൂർ

ശർവാരി, ഐശ്വര്യ താക്കറെ, ബോബി ഡിയോൾ, ജിമ്മി ഷെർഗിൽ എന്നിവർ പ്രധാന വേഷത്തിലെത്തുന്ന അലി അബ്ബാസ് സഫർ ഒരുക്കുന്ന ആക്ഷൻ റൊമാന്റിക് ചിത്രത്തിന്റെ ഷൂട്ടിംഗ് തിരക്കുകളിലാണ് അഹാൻ പാണ്ഡെ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News