‘ഇത് എന്റെ അവസാനത്തെ കത്ത്, ഗാസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ ഖേദിക്കുന്നു’; കുഞ്ഞുങ്ങൾക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക

ഗാസയിൽ ഇസ്രയേൽ നടത്തുന്ന കൂട്ടക്കുരുതിയിൽ അപലപിച്ച് തൻ്റെ കുഞ്ഞുങ്ങൾക്ക് കത്തെഴുതി അല്‍ജസീറ മാധ്യമപ്രവര്‍ത്തക മാരം ഹുമൈദ്. ഗാസയില്‍ നല്ലൊരു ഭാവി സ്വപ്നം കണ്ടതില്‍ താന്‍ ഇപ്പോൾ താൻ ഖേദിക്കുന്നുവെന്ന് മാരം ഹുമൈദ് കത്തിൽ എഴുതി. ചുറ്റും എന്തൊക്കെയോ തെറ്റായി നടക്കുന്നുണ്ടെന്ന് തന്റെ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് താന്‍ തിരിച്ചറിയുന്നുണ്ടെന്നും, ഗാസയിൽ ജീവിക്കുക എന്ന സ്വപനം നിലവിലെ സാഹചര്യമനുസരിച്ച് വളരെ ആർഭാടമായ ആഗ്രഹമാണെന്നും മാരം ഹുമൈദ് എഴുതി. മൂന്ന് മാസം പ്രായമുള്ള മകന്‍ ഇയാസിനും ഒരു മാസം പ്രായമുള്ള തന്റെ സഹോദര പുത്രനായ യെസ്സിനുമാണ് മാരം ഹുമൈദ് കത്തെഴുതിയത്.

മാരം ഹുമൈദിന്റെ കത്ത്

ALSO READ: ലോകകപ്പിലെ മികച്ച താരമാകാന്‍ മത്സരം ഇന്ത്യക്കാര്‍ തമ്മില്‍; രോഹിത്തും, കോഹ്ലിയും, ഷമിയും, ബുംറയും പട്ടികയില്‍

മൂന്ന് മാസത്തോളം പ്രായമുള്ള എന്റെ കുഞ്ഞ് ഇയാസിനും, ഒരു മാസം പ്രായമുള്ള സഹോദര പുത്രൻ എസിനുമാണ് ഞാനീ കത്തെഴുതുന്നത്

പ്രിയപ്പെട്ട ഇയാസ്, കുഞ്ഞ് എസ്

ചുറ്റും എന്തൊക്കെയോ തെറ്റായി നടക്കുന്നുണ്ടെന്ന് എന്റെ കുഞ്ഞുങ്ങള്‍ മനസിലാക്കുന്നുണ്ടെന്ന് ഞാന്‍ തിരിച്ചറിയുന്നു. ഓരോ സ്‌ഫോടനത്തോടും കുഞ്ഞുങ്ങള്‍ കാണിക്കുന്ന പ്രതികരണങ്ങള്‍ എത്രമാത്രം ശരിയാണ്. ബോംബുകള്‍ വന്നുപതിക്കുന്ന ശബ്ദങ്ങളില്‍ കുഞ്ഞുങ്ങള്‍ നിരന്തരമായി ഞെട്ടുന്നു. ശ്വാസമില്ലാതെ കരയുന്നു. ചില രാത്രികളില്‍ തലയ്ക്ക് മുകളിലൂടെ വിമാനങ്ങള്‍ പായുമ്പോഴും ബോംബുകള്‍ ആഞ്ഞടിക്കുമ്പോഴും നിങ്ങളുടെ മുഖങ്ങള്‍ അസ്വസ്ഥമാവുന്നുണ്ട്. ആ അസ്വസ്ഥത ഞങ്ങളോട് പല ചോദ്യങ്ങളും ഉത്തരങ്ങളും തേടുന്നതായി എനിക്ക് തോന്നുന്നു.

എൻ്റെ പ്രിയപ്പെട്ട കുഞ്ഞുങ്ങളെ

ഞാന്‍ ഈ കത്തെഴുതുന്നത് സുരക്ഷിതമായ ഒരു ലോകത്ത് ഇരുന്ന് നിങ്ങള്‍ക്ക് കത്ത് വായിക്കാന്‍ കഴിയുമെന്ന പ്രതീക്ഷയിലാണ്. എന്നാല്‍ ആ പ്രതീക്ഷ അനിശ്ചിതത്വത്തിലാണെന്ന് എനിക്കറിയാം. ഇന്നത്തെ സാഹചര്യം നിങ്ങളുടെ തലമുറയോട് കൂട്ടിച്ചേര്‍ക്കാനും നിങ്ങള്‍ക്കായി രേഖപെടുത്താനും ഞാന്‍ ആഗ്രഹിക്കുന്നു. കുഞ്ഞുങ്ങളുടെ കണ്ണിലേക്ക് നോക്കുമ്പോള്‍ ഫലസ്തീനിലെ അല്‍ ശിഫാ ആശുപത്രിയില്‍ മാസങ്ങളോളം പ്രായമുള്ള കുഞ്ഞുങ്ങളുടെ ജീവന്‍ നഷ്ടപ്പെടുന്നത് ഞാന്‍ ഓര്‍ത്തുപോകുന്നു.

ഏറ്റവും നിഷ്‌കളങ്കമായ ജീവനുകളുടെ ശ്മാശനമായി ലോകം മാറുകയാണ്. ഭൂമിയില്‍ അധിനിവേശം തുടരുന്ന ശക്തികളുടെ ആക്രമണത്തില്‍ കുഞ്ഞുങ്ങളുടെ അടുത്തേക്ക് എത്താന്‍ കഴിയാത്ത മാതാപിതാക്കളുടെ വേദനാജനകമായ കഥകള്‍ ഞാൻ ഓര്‍ത്തുപോവുന്നു. ചുറ്റുപാടും നടക്കുന്ന വിപത്തുകള്‍ മറന്ന് താത്കാലിക ടെന്റുകളില്‍ ഇരുന്ന് കളിച്ചുചിരിക്കുന്ന കുഞ്ഞുങ്ങളെ കാണുമ്പോള്‍ കണ്ണ് നിറയുന്നുവെന്നും മാരം പറഞ്ഞു. ഈ സാഹചര്യത്തില്‍ ഇയാസിന്റെയും യെസ്സിന്റെയും സുരക്ഷയിലും ക്ഷേമത്തിലും മാതാപിതാക്കളായ ഞങ്ങള്‍ ആശങ്കയിലാണ്‌.

ALSO READ: “പണ്ട് മുതലേ അവൾ അങ്ങനെയാണ്”: ലെനയെക്കുറിച്ച് മാതാപിതാക്കൾ

കുഞ്ഞുങ്ങളുടെ മുത്തശ്ശിയുടെ വൃക്കരോഗത്തിന് കാരണമായത് മലിനമായ വെള്ളമാണെന്ന് ഡോക്ടര്‍ പറയുന്നത് വരെ നിര്‍ത്താതെയുള്ള കുഞ്ഞുങ്ങളുടെ കരച്ചില്‍ ഞങ്ങളെ അസ്വസ്ഥരാക്കിയിരുന്നു. അറിവുണ്ടായിട്ടും എന്നാല്‍ ഒരു വഴിയില്ലാത്തതിനാലും ശുദ്ധമായ മിനറല്‍ വാട്ടര്‍ ബോട്ടിലുകള്‍ ഉപയോഗിക്കാനും അവ തേടി പോകാനും ഞാനും പങ്കാളിയും നിര്‍ബന്ധിതരായി.

ഇത് എന്റെ അവസാനത്തെ കത്തായിരിക്കാം. നമ്മുടെ കഷ്ടപ്പാടുകള്‍ക്ക് മുന്നില്‍ മിണ്ടാതിരുന്നവരോട് ക്ഷമിക്കരുതെന്ന് ഓര്‍ക്കുക. ഗാസയിലെ ജീവിതം എപ്പോഴും വെല്ലുവിളി നിറഞ്ഞതാണ്. എന്നാല്‍ ജീവിക്കാനും സ്വപ്നം കാണാനും ഞങ്ങള്‍ ശ്രമിച്ചു. ഇപ്പോള്‍ നിങ്ങളെ മെച്ചപ്പെട്ട ജീവിതത്തിലേക്ക് കൊണ്ടുവരാന്‍ വിഭാവനം ചെയ്ത ഓരോ നിമിഷത്തിന്റെയും നിഴലുകളില്‍ ഞങ്ങള്‍ പശ്ചാതപിക്കുന്നു. അരാജകത്വത്തിനിടയില്‍ പുഞ്ചിരിച്ച മുഖം നോക്കി നിങ്ങളുടെ രോഗാവസ്ഥ നിരീക്ഷിക്കുന്നത് എന്റെ ഹൃദയത്തെ തകര്‍ക്കുന്നു. ഇവിടെ നല്ല ഭാവിയെക്കുറിച്ചുള്ള പ്രതീക്ഷ വിരളമാണ്. ഭാവി കൂടുതല്‍ പീഡനങ്ങള്‍ മാത്രമേ വാഗ്ദാനം ചെയ്യുന്നുള്ളൂ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
milkymist
bhima-jewel

Latest News