
കൊല്‍ക്കത്തക്ക് സമീപം കസ്ബയില്‍ നിയമവിദ്യാര്‍ഥി കൂട്ടബലാത്സംഗത്തിന് ഇരയായി. ബുധനാഴ്ച രാത്രിയാണ് കൂട്ടബലാത്സംഗം നടന്നത്. സംഭവത്തില്‍ മൂന്നുപേരുടെ അറസ്റ്റ് പോലീസ് രേഖപ്പെടുത്തി. രണ്ടു പേര്‍ കോളജ് വിദ്യാര്‍ഥികളും ഒരാള്‍ കോളജ് ജീവനക്കാരനാണെന്നുമാണ് വിവരം. ഇന്നലെയാണ് പ്രതികളുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. പ്രതികളെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
വിദ്യാര്‍ഥിനി കൂട്ടബലാത്സംഗത്തിനിരയായെന്ന വാര്‍ത്ത പുറത്തുവന്നതോടെ മമതാ ബാനര്‍ജി സര്‍ക്കാരിനെതിരെ പ്രതിപക്ഷ പാര്‍ട്ടികള്‍ രംഗത്തെത്തി. ആര്‍ ജി കാര്‍ മെഡിക്കല്‍ കോളജില്‍ യുവ ഡോക്ടര്‍ ക്രൂരമായ ലൈംഗികാതിക്രമത്തിന് ഇരയായി കൊല്ലപ്പെട്ട സംഭവത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുമ്പാണ് വീണ്ടും അടുത്ത സംഭവം. ഇത്തരം ഹീനമായ കുറ്റകൃത്യങ്ങള്‍ ബംഗാളില്‍ ദിനം പ്രതി ഉയരുകയാണ്. ബംഗാളില്‍ നിയമവാഴ്ച ഇല്ലെന്നും പ്രതിപക്ഷ പാര്‍ട്ടികള്‍ ആരോപിച്ചു. മമതയുടെ ഭരണത്തിന് കീഴിയില്‍ ബംഗാള്‍ സ്ത്രീകള്‍ക്ക് പേടിസ്വപ്‌നമായി മാറിയിരിക്കുന്നെന്നും ആരോപണം ഉണ്ട്.
വിമാനത്തിലെ ലൈഫ് ജാക്കറ്റ് അടിച്ചുമാറ്റിയ യാത്രക്കാരനെ കയ്യോടെ പിടികൂടി സഹയാത്രികന്‍; വിഡിയോ വൈറല്‍
Also read –
ആര്‍ജി കാര്‍ മെഡിക്കല്‍ കോളജില്‍ വനിതാ ഡോക്ടര്‍ ബലാത്സംഗത്തിനിരയായി കൊല്ലപ്പെട്ട് പത്തു മാസം തികയുമ്പോഴാണ് വീണ്ടും ഒരു നിയമവിദ്യാര്‍ഥി കൂടി കൂട്ടബലാത്സംഗത്തിന് ഇരയായത്. ഓഗസ്റ്റ് ഒന്‍പതിന് രാത്രി ഡ്യൂട്ടി കഴിഞ്ഞ് തിരികെ വരുന്ന വഴിയിലാണ് യുവ ഡോക്ടര്‍ പീഡനത്തിന് ഇരയായി കൊലപ്പെട്ടത്.സംഭവത്തില്‍ ആരോഗ്യ പ്രവര്‍ത്തകര്‍ വന്‍ പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു. ആരോഗ്യ പ്രവര്‍ത്തകര്‍ ജോലിയില്‍ പ്രവേശിക്കാതെ സമരം ചെയ്തതോടെ സുപ്രീം കോടതി വിഷയത്തില്‍ സ്വമേധയാ കേസ് ഏറ്റെടുത്ത് സംസ്ഥാന പൊലീസില്‍ നിന്ന് കേസ് സിബിഐക്ക് കൈമാറിയിയിരുന്നു.തുടര്‍ന്നാണ് പ്രതി പിടിയിലാവുന്നത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here