
അല്ലു അർജുൻ ആരാധകരെ ആവേശത്തിലാക്കിയാണ് താരത്തിന്റെ സൂപ്പർഹിറ്റ് സിനിമ ഹാപ്പി ബി ഹാപ്പിയുടെ റി റിലീസ് വാർത്ത പുറത്തുവന്നത്. ഇപ്പോഴിതാ സിനിമ വർഷങ്ങൾക്കിപ്പുറം വീണ്ടും തിയേറ്ററുകളിലേക്ക് എത്തിയപ്പോൾ ആരാധകരുടെ ആഘോഷത്തിനും അതിരില്ല. തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വിഡിയോകൾ സോഷ്യൽ മീഡിയയിൽ ഇതിനോടകം വൈറലായി മാറിക്കഴിഞ്ഞു.
അന്യഭാഷാ നടൻമാരിൽ കേരളത്തിൽ ഒരു വലിയ ആരാധകവൃന്ദത്തെ തന്നെ സ്വന്തമായുള്ള നടനാണ് അല്ലു അര്‍ജുൻ. മലയാളികൾക്ക് താരം മല്ലു അര്‍ജുൻ ആണ്. അല്ലുവിൻ്റെ ആദ്യകാല സിനിമകൾക്ക് കേരളത്തിലും വലിയ സ്വീകാര്യത ലഭിച്ചിരുന്നു. “ഹാപ്പി”യും അങ്ങനെ തന്നെ. 150 ദിവസത്തിന് മേൽ അന്ന് ഈ സിനിമ കേരളത്തിൽ പ്രദർശിപ്പിച്ചിരുന്നു.
ALSO READ: ‘ഇത്തവണ അവർക്കായിരിക്കും ലോകകപ്പ്, രണ്ട് കാരണങ്ങൾ കൊണ്ടാണ് മനസ് അങ്ങനെ പറയുന്നത്’; മോഹൻലാൽ
ഇപ്പോൾ ഹാപ്പി വീണ്ടും തിയേറ്ററുകളിലേക്കെത്തിയപ്പോൾ മലയാളികളും അത് ആഘോഷമാക്കുകയാണ്. ആദ്യ ഷോ മുതൽ തന്നെ അല്ലു അർജുൻ ആരാധകർ ആഘോഷം തുടങ്ങി. എറണാകുളം സവിത തിയേറ്ററിൽ ആണ് ഹാപ്പിയുടെ ആദ്യ പ്രദർശനം തുടങ്ങിയത്. തിയേറ്ററിന് അകത്തുനിന്നുള്ള സിനിമയുടെ ആഘോഷങ്ങളുടെയും ആരവങ്ങളുടെയും വീഡിയോകൾ പുറത്തുവന്നിട്ടുണ്ട്. ആരാധകർ പാട്ടുകൾക്കൊത്ത് ഡാൻസ് കളിക്കുകയും ഡയലോഗുകൾ ഏറ്റുപറയുകയും ചെയ്യുന്നത് വീഡിയോകളിൽ കാണാം.
#HappyBeHappy Re Release Craze 😍⚡️
Mallu Arjun 🔥
Ernakulam Savita 6 PM Show #Happy #Happy4K #AlluArjun pic.twitter.com/7tlNzHHPxt
— AB George (@AbGeorge_) June 11, 2026
ഏതായാലും രണ്ടാം വരവിലും ചിത്രം കേരളത്തിൽ നിന്ന് വലിയ കളക്ഷൻ സ്വന്തമാക്കുമെന്നാണ് വിലയിരുത്തൽ. 2006ൽ പുറത്തിറങ്ങിയ ഹാപ്പി എ. കരുണാകരൻ ആണ് സംവിധാനം ചെയ്തത്. ജെനീലിയ ഡിസൂസയാണ് ചിത്രത്തിൽ നായികയായി എത്തിയത്. മനോജ് ബാജ്പേയി പ്രധാന വേഷത്തിലുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

