
സംസ്ഥാനത്ത് മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് കോൺഗ്രസിന്റെ സംഘടനാപരമായ ദൗർബല്യത്തിന്റെ പ്രതിഫലനമെന്നു സിപിഐ നേതാവ് ആനി രാജ. ഇത്ര ദിവങ്ങളായിട്ടും മുഖ്യമന്ത്രിയെ പ്രഖ്യാപിക്കാൻ കഴിയാത്തത് ജനങ്ങളുടെ അവകാശങ്ങൾ നിഷേധിക്കുന്നതിന് തുല്യമാണെന്നും സംസ്ഥാനത്തെ ജനങ്ങളോട് നടത്തുന്ന വെല്ലുവിളിയാണ് ഇതെന്നും ആനി രാജ കൂട്ടിച്ചേർത്തു.
ചർച്ചകൾ മുഴുവനും നടക്കുന്നത് പുരുഷന്മാരെ ചുറ്റിപ്പറ്റിയാണെന്നും രാഷ്ട്രീയ പ്രവർത്തനം നടത്തി പരിചയം ഉള്ള സ്ത്രീകൾ ആ പാർട്ടിയിൽ വിജയിച്ച് വന്നിട്ടും എന്തുകൊണ്ട് സ്ത്രീകളെ പരിഗണിക്കുന്നില്ല എന്നും ആനി രാജ ചോദിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി തന്നെയാണ് നേരത്തെ വനിതാ മുഖ്യമന്ത്രി എന്ന ആശയം മുന്നോട്ടുവച്ചത്. പാർട്ടിക്കകത്ത് വിജയിച്ച് വന്നിരിക്കുന്ന സ്ത്രീകളെ അപമാനിക്കുന്നതിന് തുല്യമാണ് ഈ നയമെന്നും ഇടതുപക്ഷ പാർട്ടികളും ഇക്കാര്യം ആലോചിക്കണം എന്നും ആനി രാജ കൂട്ടിചേർത്തു.
Also Read: കേരളത്തിൽ നിയമസഭാ തെരഞ്ഞെടുപ്പിൽ ഏറ്റ തിരിച്ചടിയെപ്പറ്റി പരിശോധന നടത്തും എന്ന് എംഎ ബേബി
കേന്ദ്രത്തിന്റെ വി ബി ജി റാം ജി ബില്ലിൽ തൊഴിലവസരങ്ങളും വികസന പദ്ധതികളും കേന്ദ്രം നിയന്ത്രിക്കുന്ന സാഹചര്യത്തിൽ പഞ്ചായത്തിൻ്റെ സംവിധാനങ്ങൾ ദുർബലമാകുമെന്ന് ആനി രാജ പറഞ്ഞു. കേന്ദ്രത്തിന്റെ ഈ നയങ്ങൾക്കെതിരെ പ്രതിഷേധം ശക്തമാക്കുന്നതിനായി സെപ്റ്റംബർ 28-ന് ഡൽഹിയിൽ മാർച്ച് നടത്തുമെന്നും ആനി രാജ അറിയിച്ചു.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

