ടിനി ടോമിനെതിരായ പരാതിയിൽ മൊഴി നൽകി അൻസിബ ഹസൻ

Ansiba Slams Kerala Govt Over Police Response

സിനിമ നടൻ ടിനി ടോമുമായി ബന്ധപ്പെട്ട വിവാദത്തിൽ നടി അൻസിബ ഹസൻ ടവന്ത്ര പൊലീസ് സ്റ്റേഷനിൽ എത്തി വിശദമായ മൊഴി നൽകി.  കേസ് രജിസ്റ്റർ ചെയ്തില്ലെങ്കിൽ കോടതിയെ സമീപിക്കുമെന്ന് നടി വ്യക്തമാക്കി. ടിനി ടോം തനിക്ക് അപകീർത്തിപ്പെടുത്തുന്ന തരത്തിൽ സന്ദേശം അയച്ചുവെന്ന് അൻസിബ ഹസൻ ആരോപിച്ചു. സന്ദേശങ്ങൾ യച്ചത് എക്സിക്യൂട്ടീവ് കമ്മിറ്റിയുടെ വാട്സാപ്പ് ഗ്രൂപ്പിൽ ആണെന്നും അതിനുള്ള തെളിവുകൾ തൻ്റെ പക്കൽ ഉണ്ട് എന്നുംടി പറഞ്ഞു.

പരാതി അപകീർത്തിപ്പെടുത്തലിന്റെ പരിധിയി വരുന്നതാണെന്ന് പൊലീസ് പറഞ്ഞതായാണ് വിവരം.അതേസമയം , ടിനി ടോം രാഷ്ട്രീയമായി സ്വാധീനമുള്ള വ്യക്തിയാണെന്നും എന്നാൽ സർക്കാർ സംവിധാനത്തിൽ തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അൻസിബ ഹസൻ പ്രതികരിച്ചു.

Also Read: വടകരയിൽ ഇടിമിന്നലേറ്റ് വീട് തകർന്നു; ആർക്കും ആളപായമില്ല

താരസംഘടനയായ എഎംഎംഎയില്‍ താന്‍ ഉന്നയിച്ച ചില അഭിപ്രായ പ്രകടനങ്ങളുമായി ബന്ധപ്പെട്ടുണ്ടായ ഭിന്നതയെത്തുടര്‍ന്നാണ് ടിനി ടോം വ്യക്തിയധിക്ഷേപം നടത്തിയതെന്ന് അന്‍സിബ നേരത്തെ വ്യക്തമാക്കിയിരുന്നു. എഎംഎംഎ ജോയിന്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് രാജിവെച്ചതിനു ശേഷമായിരുന്നു അന്‍സിബ ടിനിക്കെതിരെ പരസ്യപ്രതികരണം നടത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News