ഛത്തീസ്ഗഢിലെ കന്യാസ്ത്രീകളുടെ അറസ്റ്റിൽ ശക്തമായ പ്രതിഷേധത്തിനൊരുങ്ങി ക്രിസ്തീയ സഭകൾ. സഭ നേതൃത്വം പരസ്യ പ്രതിഷേധത്തിനാണ് തയാറെടുക്കുന്നത്. നാളെ തിരുവനന്തപുരത്താണ് പ്രതിഷേധം സംഘടിപ്പിക്കുക. വിവിധ സഭ നേതാക്കൾ പങ്കെടുക്കും. നാളെ വൈകിട്ട് രക്തസാക്ഷി മണ്ഡപത്തിൽ വായ് മൂടികെട്ടി പ്രതിഷേധിക്കും. രക്തസാക്ഷി മണ്ഡപത്തിൽ നിന്ന് രാജ്ഭവനിലേക്ക് മാർച്ചും നടത്തും.
ഇതിൽ മുഴുവൻ ക്രിസ്തീയ മതനേതാക്കളും അണിനിരക്കും.
അതേസമയം, കന്യാസ്ത്രീമാർ അറസ്റ്റിലായ സംഭവത്തിൽ കേരളത്തിലെ ശക്തമായ പ്രതിഷേധം കണ്ട് ആശങ്കയിലായി കേരളത്തിലെ ബിജെപി. തിരിച്ചടി ഭയന്ന് ‘ഞങ്ങൾ അറസ്റ്റിലായ കന്യാസ്ത്രീകൾക്കൊപ്പം’ എന്ന് പ്രഖ്യാപിച്ചിരിക്കുകയാണ് ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ. അതേസമയം, ബജ്റംഗ് ദൾ ഒരു ‘സ്വതന്ത്ര സംഘടന’യാണെന്നും അദ്ദേഹം പറഞ്ഞു.
അതേസമയം, അറസ്റ്റിനെ നിരവധി സഭാനേതാക്കൾ അപലപിച്ചിരുന്നു. മതേതരത്വവും പൗരസ്വാതന്ത്ര്യവും വെല്ലുവിളി നേരിടുകയാണെന്നും കന്യാസ്ത്രീകളുടെ അറസ്റ്റ് രാജ്യത്തിൻ്റെ മതേതരത്വത്തിന് ഏറ്റ കളങ്കമെന്നും ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി ഇന്നലെ പ്രതികരിച്ചിരുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

