ഇലക്ഷന് പറഞ്ഞത് മാറ്റി പറയുന്നതും മറുകണ്ടം ചാടുന്നതുമൊക്കെ പലർക്കും സ്വാഭാവികമായ കാര്യമാണ്. അങ്ങനെയുള്ള നേതാക്കളെ ജനങ്ങൾ വിശ്വാസത്തിലെടുക്കാറുമില്ല. നിലമ്പൂർ ബൈ ഇലക്ഷന് സ്ഥാനാർഥിയായ ആര്യാടൻ ഷൗക്കത്തിന്റെ അത്തരത്തിലുള്ള ഒരു മറുകണ്ടം ചാട്ടമാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ ചർച്ചയായിരിക്കുന്നത്.
അന്ന്
ആത്മീയതയുടെ പേരിൽ തട്ടിപ്പ് നടത്തുന്നവരെ പിടികൂടുമ്പോൾ പാണക്കാട് കയറി റെയ്ഡ് നടത്താൻ പൊലീസിന് ധൈര്യമുണ്ടോ എന്ന് ആര്യാടൻ ഷൗക്കത്ത് ചോദിക്കുന്നത്, ഇപ്പോൾ പ്രചരിക്കുന്ന വാർത്തയുടെ വീഡിയോയിൽ കാണാൻ സാധിക്കും.
ഇന്ന്
ഇലക്ഷന് അടുത്തപ്പോൾ ശക്തനായ സ്ഥാനാർഥിയാണ് എതിരാളി എന്നറിഞ്ഞതോടെ വാലിന് തീപിടിച്ചതു പോലെ ഓടുകയാണ് ആര്യാടൻ ഷൗക്കത്ത്. പണ്ട് പറഞ്ഞതെല്ലാം വിഴുങ്ങിയ ആര്യാടൻ ഷൗക്കത്ത് ഇപ്പോൾ പറയുന്നത് ഇങ്ങനെയാണ്. ‘എന്‍റെ ഏറ്റവും വലിയ ശക്തിയും സ്രോതസ്സും എനിക്ക് കിട്ടയത് പാണക്കാട് കൊടപ്പനക്കല്‍ തറവാട്ടില്‍ നിന്ന് ലഭിച്ച അനുഗ്രഹവും ആശിര്‍വാദവുമാണ്’ എന്നാണ് ഇപ്പോൾ ആര്യാടൻ പറയുന്നത്.
Also Read: ജനങ്ങളോടൊപ്പം ജനനേതാവ്; നിലമ്പൂര്‍ മണ്ഡലത്തിൽ ഗൃഹസന്ദർശനം നടത്തി എം സ്വരാജ്
അതേസമയം, നാട്ടുകാരൻ എന്ന നിലക്ക് ഞാൻ ആഗ്രഹിച്ചിരുന്നതാണ് നിലമ്പൂരിൽ എം സ്വരാജ് മത്സരിക്കുന്നതെന്ന് മുസ്ലിം ലീഗ് നേതാവ് പി വി അബ്ദുൽ വഹാബ് എംപി പറഞ്ഞു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

