ജയസൂര്യയുടെ ചിത്രം എടുത്തു; ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്‍തതായി പരാതി

നടൻ ജയസൂര്യയുടെ ചിത്രമെടുക്കാൻ ശ്രമിച്ച ഫോട്ടോഗ്രാഫറെ കൈയേറ്റം ചെയ്തതായി പരാതി. ഫോട്ടോഗ്രാഫർ സജീവ് നായരെയാണ് കൈയേറ്റം ചെയ്തത്. ജയസൂര്യയുടെ കൂടെയുണ്ടായിരുന്നവരാണ് കൈയേറ്റം ചെയ്തതെന്നാണ് വിവരം. സംഭവത്തിൽ ഇദ്ദേഹം പൊലീസിൽ പരാതി നൽകിയിട്ടുണ്ട്.

ALSO READ: ‘ആണ്‍-പെണ്‍ കൂടിക്കലര്‍ന്ന് അല്പവസ്ത്രം ധരിച്ച് തുള്ളുന്ന സംസ്‌കാരം പഠിക്കാനല്ല മക്കളെ സ്കൂളിൽ അയക്കുന്നത്’; സൂംബ ഡാന്‍സ് പദ്ധതിയ്ക്കെതിരെ അധ്യാപകനായ വിസ്ഡം മുജാഹിദിൻ നേതാവിന്‍റെ പോസ്റ്റ് വിവാദത്തിൽ

ഇന്ന് രാവിലെ എട്ടരയോടെ അക്കരെ കൊട്ടിയൂരാണ് സംഭവം. ചടങ്ങുകൾ കഴിയുംവരെ ഫോട്ടോയെടുക്കാൻ കൊട്ടിയൂർ ദേവസ്വം ബോർഡ് ഏർപ്പാടാക്കിയ വ്യക്തിയാണ് മർദനത്തിന് ഇരയായത്. പ്രാദേശിക മാധ്യമപ്രവർത്തകൻ കൂടിയാണ് അദ്ദേഹം. രാവിലെ ജയസൂര്യ എത്തിയ സമയത്ത്, ഫോട്ടോയെടുക്കണമെന്ന് ദേവസ്വം ആവശ്യപ്പെട്ടതുപ്രകാരമാണ് സജീവൻ ചിത്രം പകർത്താൻ ശ്രമിച്ചത്. ഇതിനിടയിലാണ് കൈയേറ്റമുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. മർദനമേറ്റ ഇദ്ദേഹം കൊട്ടിയൂരിലെ ആശുപത്രിയിൽ ചികിത്സ തേടി.

ENGLISH SUMMARY: A photographer who tried to take a picture of actor Jayasurya was allegedly assaulted. The assault was on photographer Sajeev Nair. It is reported that the assault was carried out by people who were with Jayasurya. He has filed a complaint with the police regarding the incident.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News