തിരുവനന്തപുരത്ത് പട്ടികജാതി വിഭാഗത്തിൽപ്പെട്ട രോഗിയായ മകനും അമ്മയ്ക്കും നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം

തിരുവനന്തപുരം വർക്കലയിൽ പട്ടികജാതി വിഭാഗത്തിൽപ്പെട്ട രോഗിയായ മകനും അമ്മയ്ക്കും നേരെ മദ്യപാന സംഘത്തിന്റെ ആക്രമണം. കണ്ണമ്പൊയ്ക സ്വദേശി ഷീബ, മകൻ ഷിജിൻ എന്നിവർക്ക് നേരെയാണ് ആക്രമണമുണ്ടായത്. ഇരുവരും കുളിച്ചുകൊണ്ടിരുന്ന സമയത്താണ് സംഭവം. കുളിക്കടവിന് സമീപമിരുന്ന് മദ്യപിക്കുകയായിരുന്ന യുവാക്കൾ ഇവർക്ക് നേരെ അസഭ്യവർഷം നടത്തുകയായിരുന്നു.

അമ്മയെ അസഭ്യം പറഞ്ഞത് ചോദ്യം ചെയ്തതോടെ പ്രകോപിതരായ യുവാക്കൾ മകൻ ഷിജിനെ മർദ്ദിക്കുകയായിരുന്നു. ഷിജിന്റെ കൈ പിടിച്ചുതിരിക്കുകയും തലയുടെ പുറകിൽ ശക്തമായി അടിക്കുകയുമായിരുന്നു. പിന്നാലെ ഇരുവരും ബഹളം വെച്ചതിനെ തുടർന്ന് നാട്ടുകാർ ഓടിക്കൂടിയതോടെ ആക്രമണം നടത്തിയ യുവാക്കൾ ഇരുചക്ര വാഹനത്തിൽ സംഭവസ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.

Also Read: വയനാട്ടിൽ 21 കുട്ടികൾക്ക് ഷിഗെല്ല സ്ഥിരീകരിച്ചു; 4 പേർ നിരീക്ഷണത്തിൽ

സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. ഗുരുതരമായ കരൾ രോഗത്തെത്തുടർന്ന് ശ്രീചിത്ര മെഡിക്കൽ സെന്ററിൽ ചികിത്സയിൽ കഴിയുന്ന വ്യക്തിയാണ് ഷിജിൻ.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News