അയോധ്യ രാമക്ഷേത്രക്കൊള്ള; പ്രധാനമന്ത്രി മൗനത്തിൽ തന്നെ, ശതകോടികളുടെ കൊള്ള പുറത്തുവന്നിട്ടും പ്രതികരണമില്ല

PM Modi's Silence on ayodhya scam

അയോധ്യ രാമക്ഷേത്ര സംഭവന കൊള്ളയിൽ മൗനം തുടർന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ശതകോടികളുടെ കൊള്ള തെളിവ് സഹിതം പുറത്തുവന്ന് നാലാഴ്‌ച പിന്നിടുമ്പോഴും‌ പ്രധാനമന്ത്രി വിഷയത്തിൽ പ്രതികരിച്ചിട്ടില്ല. മോദിയുടെ മൗനത്തിൽ വ്യാപക വിമർശനം ഉയരുകയാണ്.

വിശ്വാസികൾ നൽകിയ കോടികൾ വിലമതിക്കുന്ന കാണിക്കയും സംഭാവനകളും കൊള്ളയടിച്ച ട്രസ്റ്റിന്‌ രൂപംനൽകിയത്‌ പ്രധാനമന്ത്രിയുടെ ഓഫീസാണ്‌. രാജിവച്ച ആർഎസ്‌എസ്‌ നേതാക്കളായ ട്രസ്റ്റ്‌ ജനറൽ സെക്രട്ടറി ചമ്പത്‌ റായും ട്രസ്റ്റ്‌ അംഗം അനിൽ മിശ്രയും മോദിയുടെ അടുപ്പക്കാരും.

ALSO READ: ‘പ്രധാൻ ഗോ ബാക്ക്’; കേന്ദ്ര വിദ്യാഭ്യാസമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് രാജ്യവ്യാപക പ്രക്ഷോഭവുമായി പാറ്റകൾ, ഇന്ന് ജന്തർ മന്തറിൽ വൻ പ്രതിഷേധം

സംഭവന കൊള്ളയെ കുറിച്ചുള്ള വാർത്തകൾ പുറത്തുവന്നതോടെ പരാതിയെ തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തെ രൂപീകരിക്കാൻ യു പി സർക്കാറിന് പ്രധാനമന്ത്രിയുടെ ഓഫീസ് നിർദേശം നൽകുകയായിരുന്നു. വിഎച്ച്പിയുടെ പ്രധാന നേതാക്കൾക്ക് എതിരെ ആരോപണം ഉയരുമ്പോൾ പ്രതിസന്ധിയിൽ ആയിരിക്കുകയാണ് ബിജെപിയും ആർഎസ്എസും. അയോധ്യ രാമക്ഷേത്രക്കൊള്ളയിൽ ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ഉദ്ധവ് താക്കറെയും രംഗത്തെത്തിയിരുന്നു. ബിജെപി ഹിന്ദുക്കളെ വഞ്ചിക്കുകയും അയോധ്യയിലെ രാമക്ഷേത്ര സംഭാവനകൾ തട്ടിയെടുക്കുകയും ചെയ്തുവെന്നാണ് താക്കറെയുടെ പ്രതികരണം. രാമക്ഷേത്രം പണിയുന്നതിന് മുമ്പ് ശിവസേന-യുബിടി ധാരാളം വെള്ളി ഇഷ്ടികകൾ നൽകിയിട്ടുണ്ടെന്നും അതും മോഷണംപോയെന്നും അദ്ദേഹം ആരോപിക്കുന്നു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News