ബദരീനാഥ് സംഭാവനക്കൊള്ള; ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റിൽ

temple

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവനക്കൊള്ളയുമായി ബന്ധപ്പെട്ട് ക്ഷേത്രസമിതി ചെയർമാന്റെ പി എ അറസ്റ്റ് ചെയ്ത് പ്രത്യേക അന്വേഷണ സംഘം. പ്രമോദ് നൗത്യാലാണ് ഡെറാഡൂണിൽ അറസ്റ്റിലായത്. ഇന്നലെ രാത്രി ഡെറാഡൂണിലെ വീട്ടിൽ നിന്നാണ് പ്രതി പിടിയിലായത്. വിശദമായ ചോദ്യം ചെയ്യലിന് ശേഷം പ്രതിയെ കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് ഒരു ദേശീയ മാധ്യമത്തോട് പറഞ്ഞിരുന്നു.

ബദരീനാഥ് ക്ഷേത്രത്തിലെ സംഭാവന കൈകാര്യം ചെയ്തതിൽ ക്രമക്കേട് ഉണ്ടായെന്ന പ്രാഥമിക ആഭ്യന്തര അന്വേഷണ റിപ്പോർട്ടിനെ തുടർന്ന് പ്രമോദ് നൗത്യാലിനെ ക്ഷേത്ര സമിതി സസ്പെൻഡ് ചെയ്തതിന് പിന്നാലെ ആണ് പൊലീസ് നടപടി. ക്ഷേത്ര സമിതി ചെയർമാൻ്റെ പേഴ്സണൽ അസിസ്റ്റൻ്റായിരുന്നു പ്രമോദ് നൗത്യാൽ.

also read:‘മാതാപിതാക്കളെ കൊന്ന വേദന അറിയണം’; ചെന്താമരയ്ക്ക് വധശിക്ഷ നൽകണമെന്ന് സുധാകരന്റെ മക്കൾ

അയോധ്യ രാമക്ഷേത്രത്തിൽ സംഘപരിവാറിൻ്റെ നേതൃത്വത്തിൽ നടന്ന വലിയ കൊള്ളയ്ക്ക് പിന്നാലെയാണ് ബദരീനാഥ് ക്ഷേത്രത്തിലും സംഭാവന കൊള്ളയെന്ന ആരോപണം ഉയർന്ന് വന്നത്.നിരന്തരം വർ​ഗീയ പ്രചാരണങ്ങൾ മാത്രം നടത്തുന്ന ബി ജെ പി സർക്കാരിന്റെ നേതൃത്വത്തിലാണ് ഇത്തരമൊരു കൊള്ളയുണ്ടായതെന്നാണ് ആരോപണം. വലിയ പ്രതിഷേധങ്ങളാണ് ഇതിനെതിരെ നടന്നുകൊണ്ടിരിക്കുന്നത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News