അഴിച്ചുപണി: ബാറ്റിങ്, ഫീൽഡിങ് കോച്ചുമാരെ പുറത്താക്കി ബിസിസിഐ; ഗംഭീറിന്റെ വലംകയ്യനും പുറത്ത്

BCCI sack Abhishek Nayar

ഇന്ത്യൻ ക്രിക്കറ്റ് ടീമിന്‍റെ കോച്ചിങ് സ്റ്റാഫിൽ അഴിച്ചുപണിയുമായി ബിസിസിഐ. ബാറ്റിംഗ് കോച്ച് അഭിഷേക് നായർ, ഫീൽഡിംഗ് കോച്ച് ടി. ദിലീപ്, സ്ട്രെങ്ത് ആൻഡ് കണ്ടീഷനിംഗ് കോച്ച് സോഹം ദേശായി എന്നിവരെ പുറത്താക്കി. ഗൗതം ഗംഭീന്റെ വലം കൈയായിരുന്നു സഹ പരിശീലകൻ അഭിഷേക് നായർ.

കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ നിന്ന് പരിശീലകനായ ​ഗംഭീറിനൊപ്പമാണ് അഭിഷേക് നായർ ടീം ഇന്ത്യയുടെ ഭ​ഗമായത്. കൊൽക്കത്ത നൈറ്റ് റൈഡേഴ്സിൽ സഹ പരിശീലകരായിരുന്ന റിയാന്‍ ടെന്‍ ഡോഷെറ്റെ, ബൗളിംഗ് കോച്ച് മോര്‍ണി മോര്‍ക്കല്‍ എന്നിവരെ നിലനിർത്തിയിട്ടുണ്ട്.

Also Read: ഇതെന്തൊരു ‘ദ്രാവിഡ്’; തന്ത്രങ്ങളെല്ലാം പിഴക്കുന്നു, വിമര്‍ശന ചൂളയില്‍ കോച്ചും സഞ്ജുവും

ഇംഗ്ലണ്ടിനെതിരായ അഞ്ച് മത്സരങ്ങളുടെ ടെസ്റ്റ് പരമ്പര ആരംഭിക്കുന്നതിന് മുമ്പാണ് സപ്പോർടിങ് സ്റ്റാഫിൽ അഴിച്ചുപണി നടത്തിയിരിക്കുന്നത്. ബോർഡർ-ഗവാസ്കർ ട്രോഫിയിലെ പരാജയമാണ് മാറ്റങ്ങൾക്ക് കാരണം എന്നാണ് സൂചന. ജൂൺ 20നാണ് ഇം​ഗ്ലണ്ടിനെതിരായ പരമ്പര ആരംഭിക്കുന്നത്.

Also Read: ചാമ്പ്യന്‍സ് ലീഗ് സെമി ലൈനപ്പായി; ബാഴ്‌സക്ക് എതിരാളി മിലാന്‍, പി എസ് ജിയെ ആഴ്‌സണല്‍ നേരിടും

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News