ശനിയാഴ്ച അഫ്ഘാനിസ്ഥാനെതിരായ പരമ്പര ആരംഭിക്കാനിരിക്കെ ഇന്ത്യൻ ടീമിന് കനത്ത തിരിച്ചടി. ടീമിന്റെ നെടുംതൂണും സൂപ്പർ താരവുമായ വിരാട് കോഹ്‌ലി പരുക്ക് മൂലം പരമ്പരയിൽ നിന്നും പുറത്തായി. അഹമ്മദാബാദിൽ നടന്ന ഐപിഎല്ലിന്റെ ഫൈനലിനിടയിൽ കാലിൽ ഏറ്റ പരുക്കാണ് താരത്തിന് വിനയായത്. തുടർന്ന് നടത്തിയ പരിശോധനയിൽ താരത്തിന്റെ ഹാംസ്ട്രിംങ്ങിൽ സംഭവിച്ച പരുക്ക് സാരമുള്ളതാണെന്നു കണ്ടെത്തി എന്നാണ് റിപ്പോർട്ട്.
Also Read: വൈഭവ് സൂര്യവംശിയുടെ ബാറ്റിംഗ് മികവിന്റെ പിന്നിലെ രഹസ്യം ഇതാണ്? വെളിപ്പെടുത്തി ഇംഗ്ലീഷ് ഇതിഹാസം
ഇതോടെ ജൂൺ 13-ന് ധർമ്മശാലയിൽ ആരംഭിക്കാനിരിക്കുന്ന മൂന്നു മത്സരങ്ങളുടെ ഏകദിന പരമ്പരയിൽ താരമുണ്ടാകില്ലെന്നു ഉറപ്പായി. കുറഞ്ഞത് രണ്ട് ആഴ്ച വിശ്രമം ആവശ്യമായതിനാൽ കോഹ്‌ലിക്ക് ടീമിൽ നിന്ന് പൂർണ്ണ വിശ്രമം നൽകാനാണ് ബിസിസിഐയുടെ തീരുമാനം. എന്നാൽ കോഹ്‌ലിയുടെ പരുക്ക് മാത്രമല്ല ഇന്ത്യയെ സംബന്ധിച്ചുള്ള തലവേദന. ഐപിഎല്ലിന്നിടയിൽ ഹാംസ്ട്രിംങ്ങിൽ പരുക്കേറ്റ മുൻ നായകൻ രോഹിത് ശർമയ്ക്കും ഇതുവരെ ഫിറ്റ്നസ് തെളിയിക്കാൻ സാധിക്കാത്തതും ടീമിന് തലവേദനയാകും. പുറം വേദന അലട്ടുന്ന ഹർദിക് പാണ്ട്യയുടെ കാര്യത്തിലും വ്യക്തത വന്നിട്ടില്ല.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

