ബിജെപി സംസ്ഥാന നേതൃയോഗത്തില്‍ നിന്നും കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കി; കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം

bjp-core-committee-meeting-kochi

തൃശ്ശൂരില്‍ ചേര്‍ന്ന സംസ്ഥാന നേതൃയോഗത്തില്‍ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിനെതിരെ കോര്‍ കമ്മിറ്റിയില്‍ രൂക്ഷ വിമര്‍ശനം. മുന്‍ സംസ്ഥാന അധ്യക്ഷന്മാരായ കെ സുരേന്ദ്രനെയും വി മുരളീധരനെയും ഒഴിവാക്കിയതിന്റെ മാനദണ്ഡം എന്തെന്ന ചോദ്യം കോര്‍ കമ്മിറ്റിയില്‍ ഉയര്‍ന്നു. ബൂത്ത് തലം വരെ സംഘടനയെ ശക്തിപ്പെടുത്താന്‍ കഠിനം പ്രയ്തനം നടത്തിയ വി മുരളീധരനെ ഒഴിവാക്കിയത് എന്തിനെന്നും രണ്ടുമാസം മുമ്പ് വരെ സംസ്ഥാനത്തെ പാര്‍ട്ടിയെ നയിച്ച കെ സുരേന്ദ്രനെ നേതൃയോഗത്തില്‍ നിന്ന് ഒഴിവാക്കിയതിന്റെ കാരണമെന്തെന്നും കോര്‍ കമ്മിറ്റി യോഗത്തില്‍ ചോദ്യം ഉയര്‍ന്നു. തദ്ദേശ തെരഞ്ഞെടുപ്പ് മുന്നൊരുക്കം പോലെ പ്രധാനപ്പെട്ട വിഷയങ്ങള്‍ ചര്‍ച്ച ചെയ്ത യോഗത്തില്‍ നിന്ന് മുന്‍ അധ്യക്ഷന്മാരെ മാറ്റി നിര്‍ത്തിയത് അംഗീകരിക്കാന്‍ ആവില്ലെന്നും യോഗത്തില്‍ പരാമര്‍ശം.

ALSO READ: ‍‌’ഞങ്ങൾ ഹാപ്പിയാണ്’; സ്കൂളുകളിൽ സൂംബാ ഡാൻസ് തുടരാനുള്ള സർക്കാർ തീരുമാനത്തെ ഇരു കൈയ്യും നീട്ടി സ്വീകരിച്ച് വിദ്യാർത്ഥികളും രക്ഷിതാക്കളും

അതേസമയം വീഴ്ച കോര്‍ കമ്മിറ്റിയില്‍ സമ്മതിച്ച് രാജീവ് ചന്ദ്രശേഖര്‍. വി മുരളീധരനും കെ സുരേന്ദ്രനും വലിയ ജോലികള്‍ വേറെ ഉണ്ടെന്നു രാജീവ് ചന്ദ്രശേഖര്‍. ഇനി ഒരു യോഗത്തിലും ഇത്തരമൊരു പരാതിക്ക് ഇടവരുത്തില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍ വ്യക്തമാക്കിയിട്ടുണ്ട്. അതേസമയം സംസ്ഥാന ബിജെപിയില്‍ ഉണ്ടായ ഭിന്നതയില്‍ ദേശീയ നേതൃത്വം ഇടപെട്ടിട്ടുണ്ട്. വിഭാഗീയത അനുവദിക്കില്ലെന്ന് ബി എല്‍ സന്തോഷ് അറിയിച്ചിട്ടുണ്ട്. നേതാക്കള്‍ ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്നും നിര്‍ദ്ദേശം നല്‍കി. ഇതോടെ ഐക്യ സന്ദേശം അറിയിക്കാന്‍ നേതാക്കള്‍ ഒന്നിച്ച് വാര്‍ത്ത സമ്മേളനം നടത്താന്‍ സാധ്യതയുണ്ട്.

ALSO READ: കേരള സർവകലാശാലയിലെ ആർഎസ്എസ് – ഭാരതാംബ വിഷയം; രജിസ്ട്രാർ ഗവർണറോട് അനാദരവ് കാട്ടിയെന്ന് വിസിയുടെ റിപ്പോർട്ട്

ഇതിനിടിയില്‍ യോഗത്തില്‍ ക്ഷണിക്കാത്ത കാര്യം പുറത്തു പറഞ്ഞതു ശരിയായില്ലന്നു പികെ കൃഷ്ണദാസ് വിഭാഗം അറിയിച്ചു. തദ്ദേശ തെരഞ്ഞെടുപ്പിനുള്ള ചുമതലക്കാരെ മാത്രമാണ് വിളിച്ചത്. യോഗത്തില്‍ പങ്കെടുക്കാത്ത വിവരം പുറത്തുപോയത് യോഗത്തില്‍ പങ്കെടുത്തവരില്‍ നിന്നെന്ന് മുരളീധരപക്ഷം.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News