‘ടിവി സെറ്റും ഫ്രിഡ്ജുമൊന്നുമല്ല ഹിന്ദുക്കള്‍ ആയുധങ്ങള്‍ കരുതണം’; ബംഗാളില്‍ വഖഫ് പ്രതിഷേധങ്ങള്‍ക്കിടയില്‍ ബിജെപി നേതാവിന്റെ ആഹ്വാനം

പാര്‍ലമെന്റില്‍ വഖഫ് ഭേദഗതി ബില്‍ പാസാക്കിയതിന് പിന്നാലെ ബംഗാളില്‍ പൊട്ടിപ്പുറപ്പെട്ട ലഹളകള്‍ക്കിടയില്‍ ഹിന്ദുക്കളോട് ആയുധങ്ങള്‍ കരുതണമെന്ന ആഹ്വാനവുമായി ബിജെപി നേതാവ്. വഖഫ് നിയമവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ രൂക്ഷമാവുന്ന സാഹചര്യത്തില്‍ ഹിന്ദു വീടുകള്‍ ആക്രമിക്കുന്നുവെന്ന തരത്തില്‍ പ്രചരണങ്ങളും വ്യാപിക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് വീടുകളില്‍ ഹിന്ദുക്കള്‍ ആയുധങ്ങള്‍ കരുതണമെന്ന് പശ്ചിമബംഗാള്‍ മുന്‍ ബിജെപി അധ്യക്ഷന്‍ ദിലീപ് ഘോഷിന്റെ ആഹ്വാനം.

ALSO READ: ‘ഒരുമിച്ച് ജീവിക്കാന്‍ പ്രതിജ്ഞയെടുത്തതിനാല്‍ ഭാര്യ കൂടെ കൂട്ടുന്നു’: കാന്‍സര്‍ ചികിത്സയ്ക്കായി പണം പാഴാക്കരുതെന്ന് കത്തില്‍, ഭാര്യയെ വെടിവെച്ച് കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

മുര്‍ഷിദാബാദ് ജില്ലയില്‍ വഖഫ് നിയമത്തിനെതിരെ നടന്ന പ്രതിഷേധപ്രകടനങ്ങള്‍ക്കിടെയുണ്ടായ ലഹളയില്‍ മൂന്നു പേരാണ് കൊല്ലപ്പെട്ടത്.

ALSO READ: യു പിയിൽ കാമുകനൊപ്പം ചേര്‍ന്ന് ഭര്‍ത്താവിനെ കൊന്നു; തെറ്റിദ്ധരിപ്പിക്കാൻ മൃതദേഹത്തിന് സമീപം ജീവനുള്ള പാമ്പിനെ വെച്ചു

‘ഹിന്ദുക്കള്‍ ടിവി സെറ്റുകള്‍, ഫ്രിഡ്ജുകള്‍, പുതിയ ഫര്‍ണീച്ചറുകള്‍ എന്നിവ വാങ്ങുന്നു.. എന്നാല്‍ അവരുടെ വീടുകളില്‍ ഒരു ആയുധമില്ല. എന്തെങ്കിലും സംഭവിച്ചാല്‍ അവര്‍ പൊലീസിനെ വിളിക്കും. പൊലീസ് നിങ്ങളെ രക്ഷിക്കില്ല’ എന്നാണ് നോര്‍ത്ത് 24 പര്‍ഗാനാസില്‍ നടന്ന ഒരു പൊതു റാലിയില്‍ ദിലീപ് ഘോഷ് പ്രസംഗിച്ചത്. ഇത് മാത്രല്ല, പത്ത് വര്‍ഷം മുമ്പ് ഹിന്ദുക്കള്‍ക്ക് രാമനവമി ഘോഷയാത്ര എന്താണെന്ന് അറിയില്ലായിരുന്നു. എന്നാല്‍ ഇന്ന് എല്ലാ പ്രദേശത്തും ഘോഷയാത്രകള്‍ നടക്കുന്നു. അതിന് കാരണം ഒന്നിച്ച് നില്‍ക്കേണ്ടതിന്റെ ആവശ്യം ഹിന്ദുക്കള്‍ മനസിലാക്കി എന്നതാണ്. ദൈവം ദുര്‍ബലര്‍ക്കൊപ്പം നില്‍ക്കില്ലെന്നും ഘോഷ് കൂട്ടിച്ചേര്‍ത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News