വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണി പത്തുമടങ്ങായി വര്‍ധിച്ചു; വി ശിവദാസന് മറുപടി നല്‍കി കേന്ദ്രം

v-sivadasan-mp-bomb-threat-airlines

വിമാന സര്‍വീസുകള്‍ക്കെതിരായ ബോംബ് ഭീഷണി പത്ത് മടങ്ങായി വര്‍ധിച്ചുവെന്ന് കേന്ദ്ര വ്യോമയാന മന്ത്രാലയം വി ശിവദാസന്‍ എം പിയുടെ ചോദ്യത്തിന് മറുപടി നല്‍കി. 2020ല്‍ നാല് ബോംബ് ഭീഷണി ആണുണ്ടായത്. 2021ല്‍ രണ്ട് ബോംബ് ഭീഷണി ഉണ്ടായി. 2022ല്‍ ഇത് 13 ആയി വര്‍ധിച്ചു. 2023 ല്‍ ബോംബ് ഭീഷണിയുടെ എണ്ണം 71 ആയി ഉയര്‍ന്നു.

2024ല്‍ 728 ബോംബ് ഭീഷണികള്‍ ആണ് എയര്‍ലൈന്‍സ് നേരിടേണ്ടി വന്നത്. ഇതില്‍ എയര്‍ ഇന്ത്യയ്ക്ക് നേരെ മാത്രം 179 ബോംബ് ഭീഷണികള്‍ ഉണ്ടായി. ഈ വർഷം ഫെബ്രുവരി വരെ 15 ഭീഷണി സന്ദേശങ്ങള്‍ വന്നു കഴിഞ്ഞു.

Read Also: മംഗലാപുരത്ത് റെയിൽവേ സിഗ്നൽ തകരാർ; കേരളത്തിലേക്ക് മാവേലി അടക്കമുള്ള ട്രെയിനുകൾ വൈകും

വ്യോമയാന സുരക്ഷ സര്‍ക്കാര്‍ ഗൗരവമായി കണക്കിലെടുക്കണം എന്നും വി ശിവദാസന്‍ പറഞ്ഞു. എണ്ണമറ്റ ഭീഷണികള്‍ നിരന്തരം വരുമ്പോള്‍, കൃത്യമായ അന്വേഷണം നടത്തി കുറ്റവാളികളെ പിടികൂടാന്‍ വൈകുന്നത് രാജ്യസുരക്ഷയ്ക്ക് തന്നെ ഭീഷണിയാണ് എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News