വഖഫ് ബോർഡ് വിഷയത്തിൽ ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് ചെയർമാൻ കെ എസ് ഹംസ

വഖഫ് ബോർഡിന് ജുഡീഷ്യൽ സിറ്റിംഗ് തുടരാമെന്ന ഹൈക്കോടതി വിധി സ്വാഗതം ചെയ്ത് വഖഫ് ബോർഡ് ചെയർമാൻ കെ എസ് ഹംസ. കേരള സർക്കാർ പ്രതിനിധികളുടെ സമർദ്ദത്തിന് വിധേയമായുള്ള വിധിയായിരുന്നു നേരത്തെ സുപ്രിം കോടതിയിൽ നിന്നുണ്ടായത് എന്ന് അദ്ദേഹം പറഞ്ഞു.ബോഡിന് സ്വതന്ത്രമായി പ്രവർത്തിക്കാം എന്നാണ് കോടതി പറഞ്ഞത്.ബോർഡ് ജുഡീഷ്യൽ സിറ്റിങ്ങിന് തടസമില്ലെന്നാണ് കോടതി പറഞ്ഞത്.ബോഡിൻ്റെ മീതെ ആരും വേണ്ട എന്ന നിരീക്ഷണം കോടതി നടത്തി.നിലവിലുള്ള അംഗങ്ങളെ മാറ്റാൻ പറയാൻ കഴിയില്ല എന്നും കോടതി പറഞ്ഞു.

Also Read: ദില്ലിയിൽ വിദ്യാർത്ഥികൾക്കെതിരെ അക്രമം അഴിച്ചുവിട്ട കേന്ദ്ര സർക്കാർ നടപടിയെ വിമർശിച്ച് ഓർത്തഡോക്സ് സഭ

നേരത്തെ തങ്ങളെ കേൾക്കാതെയാണ് കോടതി നിരീക്ഷണം നടത്തിയത് എന്ന് അദ്ദേഹം പറഞ്ഞു. ബോഡിന് സ്വതന്ത്രമായി പ്രവർത്തിക്കാം എന്നാണ് കോടതി പറഞ്ഞത്.വഖ്ഫ് ബോർഡ് ദൈനദീന പ്രവർത്തനങ്ങളെ ബാധിക്കാത്തതാണ് സുപ്രിം കോടതി ,ഹൈക്കോടതി ഉത്തരവുകൾ. സർക്കാ അനാവശ്യ തിടുക്കം കാണിച്ചു എന്ന് പറഞ്ഞ അദ്ദേഹം, 2016 ൽ എൽ ഡി എഫ് സർക്കാർ വന്നിട്ടും 2019 വരെ യു ഡി എഫ് സർക്കാരിൻ്റെ കാലത്തെ വഖ്‌ഫ് ഭരണസമിതിയെ തുടരാൻ അനുവദിക്കുകയായിരുന്നു എന്നും എന്നാൽ ഇപ്പോൾ യു ഡി എഫ് വന്നപ്പോൾ അതുണ്ടായില്ല എന്നും കൂട്ടിച്ചേർത്തു.

Chairman K.S. Hamsa welcomes the High Court verdict on the Waqf Board issue
whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News