ക്രിസ്റ്റഫർ നോളന് ഇഷ്ടപ്പെട്ട, മികച്ചതെന്ന് പറഞ്ഞ ആ സിനിമ ഏതെന്ന് അറിയാമോ?

Christopher Nolan Praises The Devil Wears Prada 2

തന്‍റെ ഓരോ സിനിമയിലൂടെയും കാഴ്ചക്കാരെ ഞെട്ടിക്കുന്ന, അവർക്ക് പുത്തൻ ദൃശ്യാനുഭവം സമ്മാനിക്കുന്ന സംവിധായകനാണ് ക്രിസ്റ്റഫർ നോളൻ. ‘ഓപ്പൺഹൈമർ’ എന്ന ചിത്രത്തിന് ശേഷം ക്രിസ്റ്റഫർ നോളൻ ഒരുക്കുന്ന ‘ദി ഒഡീസി’ എന്ന സിനിമയുടെ പുതിയ ട്രെയിലർ കഴിഞ്ഞ ദിവസമാണ് പുറത്തുവന്നത്. ഇപ്പോഴിതാ നോളന്റെ ഒരു വീഡിയോയാണ് എങ്ങും ച‌ർച്ചയാകുന്നത്.

താൻ അടുത്തിടെ കണ്ട ഒരു സിനിമയെ കുറിച്ചാണ് നോളൻ പറയുന്നത്. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’, ഇതാണ് ആ സിനിമ. ‘ദി ഡെവിൾ വെയേഴ്സ് പ്രാഡ 2’ കണ്ടെന്നും ഏറെ ഇഷ്ടമായെന്നുമാണ് നോളൻ പറഞ്ഞത്. ദി ലേറ്റ് ഷോ വിത്ത് സ്റ്റീഫൻ കോൾബെർട്ടിൽ പ്രത്യക്ഷപ്പെട്ടപ്പോൾ ആയിരുന്നു കോല പ്രശസ്ത സംവിധായകന്റെ പ്രതികരണം.

ALSO READ: ആ മമ്മൂട്ടി സിനിമയിൽ നായികയായി ആദ്യം തീരുമാനിച്ചത് മഞ്ജു വാര്യറെ; താരം പിന്മാറിയതിന്റെ കാരണംപറഞ്ഞ് സംവിധായകൻ

ക്രിസ്റ്റഫർ നോളൻ തന്റെ പ്രൊജക്റ്റായ ദി ഒഡീസിയിൽ ആനി ഹാത്ത്വേയുമായി വീണ്ടും ഒന്നിക്കുന്നുണ്ട്. ഇതേ കുറിച്ച് സംസാരിച്ചപ്പോഴാണ് ദി ഡെവിൾ വെയേഴ്സ് പ്രാഡ 2വിനെ കുറിച്ചും അദ്ദേഹം പറഞ്ഞത്. “ഇന്നലെ രാത്രി ഞാൻ സിനിമ കണ്ടു. അത് അതിശയകരമായിരുന്നു. ആനി ഹാത്ത്വേ അതിശയിപ്പിച്ചു. എമിലി ബ്ലണ്ടും അങ്ങനെ തന്നെ. അതിശയകരമായിരുന്നു!” അദ്ദേഹം പറഞ്ഞു.

Chris Nolan watched Devil Wears Prada 2
by u/Srihari_stan in ChristopherNolan

നോളന്റെ ഭാ​ഗത്ത് നിന്ന് വന്ന ഈ അപ്രതീക്ഷിത അവലോകനം വളരെ പെട്ടെന്നാണ് ഓൺലൈനിൽ ശ്രദ്ധ പിടിച്ചുപറ്റിയത്. ചിത്രത്തെക്കുറിച്ച് നോളൻ സംസാരിക്കുന്നതിന്റെ ക്ലിപ്പ് ഞൊടിയിടയിൽ വൈറലായി.

2026 മെയ് 1ന് ഇന്ത്യൻ തിയേറ്ററുകളിൽ റിലീസ് ചെയ്ത ദി ഡെവിൾ വെയേഴ്‌സ് പ്രാഡ 2, 2006ലെ ദി ഡെവിൾ വെയേഴ്‌സ് പ്രാഡയുടെ തുടർച്ചയാണ്. ആരാധകരുടെ ഏറെ നാളത്തെ കാത്തിരിപ്പ് അവസാനിപ്പിച്ചാണ് ചിത്രം തിയേറ്ററുകളിലെത്തിയത്. ആനി ഹാത്ത്വേ ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്. മെറിൽ സ്ട്രീപ്പ്, എമിലി ബ്ലണ്ട്, സ്റ്റാൻലി ടുച്ചി, ട്രേസി തോംസ്, ടിബോർ ഫെൽഡ്മാൻ എന്നിവരുൾപ്പെടെ നിരവധി പ്രമുഖ അഭിനേതാക്കൾ രണ്ടാം ഭാ​ഗത്തുമുണ്ട്.

ALSO READ: ലോകം ഉറ്റുനോക്കുന്ന മെറ്റ് ഗാല; 142 കോടിയുടെ നെക്ലേസില്‍ തിളങ്ങി ഇന്ത്യന്‍ ശതകോടീശ്വരി

അതേസമയം യഥാർഥ ചിത്രത്തിൽ അഭിനയിച്ച അഡ്രിയാൻ ഗ്രെനിയർ തുടർഭാഗത്ത് ഉണ്ടായിരുന്നില്ല. എന്നാൽ ലൂസി ലിയു, ജസ്റ്റിൻ തെറോക്സ്, കെന്നത്ത് ബ്രനാഗ്, ലേഡി ഗാഗ, ബിജെ നൊവാക് തുടങ്ങിയ പുതുമുഖങ്ങളെ ഈ ചിത്രം പരിചയപ്പെടുത്തി.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News