സിജെപി പ്രതിഷേധം തുടരും: ജന്തർ മന്തറിൽ നിന്ന് പൊലീസ് പിൻവാങ്ങി; മോദിയുടെ വാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സമരമെന്ന് എം എ ബേബി ‌‌

nsa act

ദില്ലി ജന്തർ മന്തറിൽ സിജെപി പ്രതിഷേധം തുടരും. പൊലീസ് ഒഴിപ്പിച്ച അതേ സ്ഥലത്ത് തിരികെയെത്തി പ്രതിഷേധക്കാർ. അഭിജിത് ദീപ്കെയുടെ നേതൃത്വത്തിലാണ് സമരം തുടരുക. ജന്തർ മന്തറിൽനിന്ന് പൊലീസ് പിൻവാങ്ങി.

അതേസമയം, എംഎ ബേബി, വി ശിവദാസൻ എം പി, കെ രാധാകൃഷ്ണൻ എം പി എന്നിവർ ജന്തർ മന്തറിൽ എത്തി സമരക്കാരെ സന്ദർശിച്ചു.
നരേന്ദ്ര മോദിയുടെ വാഴ്ചയുടെ അവസാനത്തിന്റെ ആരംഭമാണ് ഈ സമരമെന്ന് എംഎ ബേബി പറഞ്ഞു. ഈ സമരം തുടരുമെന്ന് അഭിജിത്ത് ദീപ്കേ അറിയിച്ചു.

സമരത്തിന് സിപിഐ(എം) ന്റെയും പുരോഗമന സംഘടനകളുടെയും പിന്തുണയുണ്ടാകുമെന്നും എംഎ ബേബി അറിയിച്ചു. കെ രാധാകൃഷ്ണൻ എംപിക്ക് പൊലീസ് മർദനത്തിൽ പരുക്കേറ്റു. ജന്തർ മന്തറിലേക്ക് വന്ന സിപിഐഎം സംഘത്തെ പൊലീസ് കയ്യേറ്റം ചെയ്യാൻ ശ്രമിച്ചതായി എംഎ ബേബി പറഞ്ഞു.

Also Read: യുഡിഎഫ് ധവളപത്രത്തിലെ വാദങ്ങൾ പൊളിയുന്നു: ഏപ്രിൽ,മെയ്, ജൂൺ മാസങ്ങളിൽ റവന്യൂ വരുമാനത്തിൽ മികച്ച വളർച്ചയെന്ന് റിപ്പോർട്ട്, ഇത് എൽഡിഎഫ് സർക്കാരിന്റെ സാമ്പത്തിക സമീപനങ്ങൾക്കുള്ള അംഗീകാരമെന്ന് കെ.എൻ ബാല​ഗോപാൽ

ഡി രാജയും ആനി രാജയും ജന്തർ മന്തറിൽ എത്തി. ദില്ലി പൊലീസ് നടപടിയെ അങ്ങേയറ്റം അപലപിക്കുന്നതായി ഡി രാജ പറഞ്ഞു. ഫാസിസ്റ്റ് സർക്കാരിൻ്റെ അടിച്ചമർത്തലാണ് നടന്നതെന്ന് അദ്ദേഹം വിമർശിച്ചു.

അമിത് ഷാ നാണിക്കേണ്ട ദിവസമാണിതെന്നും കുട്ടികളെ അത്രയും ക്രൂരമായി ആണ് മർദ്ദിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടാവുമെന്നും കൂട്ടായ ശക്തമായ പ്രതിഷേധം ഉയർന്ന് വരുമെന്നും അദ്ദേഹം വ്യക്തമാക്കി.

ഫാസിസ്റ്റ് സർക്കാരിനേറ്റ വലിയ തിരിച്ചടിയാണിതെന്ന് ആനി രാജയും പ്രതികരിച്ചു. കുട്ടികളെ അതി ക്രൂരമായാണ് പൊലീസ് നേരിട്ടതെന്നും പലരുടെയും കയ്യും കാലും തല്ലിയൊടിച്ചെന്നും ആനി രാജ പറഞ്ഞു. ഈ വിലക്കുകൾ എല്ലാം മറികടന്നു ആയിരക്കണക്കിന് വിദ്യാർഥികൾ പാർലമെൻ്റിന് മുന്നിൽ എത്തിയത് ഫാസിസത്തിൻ്റെ തോൽവിയാണെന്നും അവർ കൂട്ടിച്ചേർത്തു. മോദിയും, അമിത് ഷായും ഏറ്റവും കൂടുതൽ നാണിക്കേണ്ട ദിനമാണിതെന്നും ആനി രാജ കൂട്ടിച്ചേർത്തു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News