
കൊല്ലം അമൃതുകുളങ്ങര ക്ഷേത്രത്തിൽ ഉത്സവത്തിനിടെ സംഘർഷം. ക്ഷേത്രകമ്മിറ്റി പ്രസിഡന്‍റിന് തലക്കടിയേറ്റു. ഉച്ചയോടെ പോളയത്തോട് സ്വദേശി ജിജിയും ക്ഷേത്ര കമ്മിറ്റി പ്രസിഡന്‍റ് പ്രകാശും തമ്മിൽ തർക്കമുണ്ടായി. രാത്രിയോടെ ജിജിയുടെ നേതൃത്വലുള്ള സംഘം ക്ഷേത്ര പരിസരത്തെത്തി ആക്രമണം നടത്തിയതായാണ് ആരോപണം. പ്രകാശിന്റെ തലയ്ക്ക് ചുറ്റിക കൊണ്ട് അടിക്കുകയായിരുന്നെന്ന് നാട്ടുകാർ പറയുന്നു. പ്രകാശിനെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ജിജിയും ആശുപത്രിയിൽ ചികിത്സ തേടിയിട്ടുണ്ട്. സംഭവത്തിൽ ഈസ്റ്റ് പോലീസ് അന്വേഷണം തുടങ്ങി.
ഷാപ്പിൽ ഭക്ഷണം കഴിക്കുന്നതിനിടെ യുവാവിന് മർദ്ദനം; 3 പേർ പിടിയിൽ
കള്ളുഷാപ്പിൽ വെച്ച് യുവാവിന്റെ പ്ലേറ്റിൽ നിന്നും കൊഴുവ വറുത്തത് അനുവാദം കൂടാതെ എടുത്ത് കഴിച്ചത് തടഞ്ഞതിലുള്ള വൈരാഗ്യത്തിൽ യുവാവിനെ ആക്രമിച്ച് പരുക്കേൽപിച്ച കേസിൽ സഹോദരങ്ങളടക്കം 3 പ്രതികൾ പിടിയിൽ. സഹോദരങ്ങളായ പൈനൂർ സ്വദേശികളായ മാളുത്തറ കിഴക്കേനട വീട്ടിൽ സനത് (22), സഞ്ജയ് (25), താന്ന്യം ചെമ്മാപ്പള്ളി സ്വദേശി വടക്കൻതുള്ളി വീട്ടിൽ സഞ്ജു എന്ന് വിളിക്കുന്ന ഷാരോൺ (40) എന്നിവരെയാണ് വലപ്പാട് പൊലീസ് അറസ്റ്റ് ചെയ്തത്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here