മുഖ്യമന്ത്രി ഇന്നുമുതൽ നിലമ്പൂരിൽ; വിവിധ ഉപതിരഞ്ഞെടുപ്പ് റാലികളിൽ പങ്കെടുക്കും

നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന് ആവേശം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് മുതൽ നിലമ്പൂരിൽ. നിലമ്പൂർ ഉപതിരഞ്ഞെടുപ്പിനോടനുബന്ധിച്ച് മുഖ്യമന്ത്രി ജൂൺ 13, 14, 15 തീയതികളിൽ വിവിധ പഞ്ചായത്ത് റാലികളിൽ പങ്കെടുക്കും.

ഇന്ന് വൈകുന്നേരം 4 മണിക്ക് ചുങ്കത്തറയിൽ നടക്കുന്ന റാലിയിൽ മുഖ്യമന്ത്രി പ്രസംഗിക്കും. തുടർന്ന് വൈകുന്നേരം 5 മണിക്ക് മുത്തേടത്ത് നടക്കുന്ന റാലിയിലും അദ്ദേഹം പങ്കെടുക്കും.
ജൂൺ 14, ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് വഴിക്കടവിൽ നടക്കുന്ന റാലിയെ മുഖ്യമന്ത്രി അഭിസംബോധന ചെയ്യും. ശേഷം വൈകുന്നേരം 5 മണിക്ക് എടക്കരയിൽ നടക്കുന്ന റാലിയിലും അദ്ദേഹം പ്രസംഗിക്കും.

ALSO READ: സമാധാനത്തിന്‌ മതനിരപേക്ഷ നിലമ്പൂർ: വർഗീയതക്കെതിരെ 50 കേന്ദ്രങ്ങളിൽ എൽഡിഎഫ്‌ മഹാകുടുംബ സദസ്സുകൾ

ജൂൺ 15, ഞായറാഴ്ച രാവിലെ 10 മണിക്ക് പോത്തുകല്ലിൽ നടക്കുന്ന റാലിയിലാകും മുഖ്യമന്ത്രി പങ്കെടുക്കുക. അന്ന് വൈകുന്നേരം 4 മണിക്ക് കരുളായിയിൽ നടക്കുന്ന റാലിയിലും അദ്ദേഹം സംസാരിക്കും. അതേ ദിവസം വൈകുന്നേരം 5 മണിക്ക് അമരമ്പലത്ത് നടക്കുന്ന റാലിയോടെ മുഖ്യമന്ത്രിയുടെ തിരഞ്ഞെടുപ്പ് പര്യടനം അവസാനിക്കും. വിവിധ ഇടങ്ങളിലായി മറ്റ് എൽ ഡി എഫ് നേതാക്കളും റാലികളിൽ സംബന്ധിക്കും.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News