വഴിക്കടവ് സംഭവം: വ്യാജ വാർത്ത പ്രചരിപ്പിച്ച് കലാപ ആഹ്വാനത്തിന് ശ്രമിച്ച ജ്യോതികുമാര്‍ ചാമക്കാലയ്ക്കെതിരെ പരാതി

കോണ്‍ഗ്രസ് നേതാവ് ജ്യോതികുമാര്‍ ചാമക്കാലയ്ക്ക് എതിരെ ഡിജിപിക്ക് പരാതി. വ്യാജ വാർത്ത പ്രചരിപ്പിച്ച് കലാപ ആഹ്വാനത്തിന് ശ്രമിച്ചെന്ന് കാട്ടിയാണ് പരാതി. കേരള കോൺഗ്രസ് നേതാവ് എ എച്ച് ഹഫീസ് ആണ് പരാതി നൽകിയത്. വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് വിദ്യാര്‍ത്ഥി മരിച്ച വിഷയം നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ തങ്ങൾക്ക് അനുകൂല ഘടകമാക്കി മാറ്റാന്‍ ജ്യോതികുമാര്‍ ശ്രമിച്ചു എന്ന് പരാതിയിൽ പറയുന്നു.പന്നി വേട്ടയ്ക്ക് വേണ്ടി കോണ്‍ഗ്രസ് അനുഭാവി നടത്തിയ കൃത്യത്തില്‍ രാഷ്ട്രീയ മുതലെടുപ്പ് നടത്തി. സർക്കാർ സ്പോൺസേർഡ് കൊലപാതകം എന്ന് പറഞ്ഞ് കലാപാഹ്വാനം നടത്തി എന്നിങ്ങനെയാണ് പരാതിയില്‍ പറയുന്നത്.

അതേസമയം യുഡിഎഫ് വഴി തടയൽ പ്രതിഷേധത്തിനെതിരെ നിലമ്പൂർ എൽഡിഎഫ് സ്ഥാനാർഥി എം സ്വരാജ്. ആശുപത്രിയിലേയ്ക്കുള്ള വഴി തടഞ്ഞത് തെറ്റ് ആണെന്ന് അദ്ദേഹം പറഞ്ഞു. ആംബുലൻസ് ഉൾപ്പെടെ കടന്നു പോകുന്ന വഴിയാണ് പ്രതിഷേധക്കാർ ഉപരോധിച്ചത്. പന്നിയെ വെടിവയ്ക്കാൻ ലൈസൻസുള്ള ആളുകളുണ്ട്. അവർ ഇത് നടപ്പാക്കാത്തത് അനുവദനീയമായ പണം പഞ്ചായത്ത് നൽകാത്തതുകൊണ്ട് ആണ്. അതിനാൽ വഴിക്കടവ് പഞ്ചായത്തിന്റെ അനാസ്ഥയ്ക്ക് എതിരെ നടപടി വേണമെന്നും സ്വരാജ് പറഞ്ഞു.

ALSO READ: യുവതിയോട് മോശമായി പെരുമാറിയത് ചോദ്യം ചെയ്തു; ആലപ്പുഴയിൽ യുവാവിനെ ബൈക്കിൽ വലിച്ചിഴച്ച് ക്രൂരത

മുൻപും ഇതുപോലുള്ള മരണങ്ങൾ ഉണ്ടായിട്ടുണ്ട്. അന്നൊന്നും പ്രതിഷേധം കണ്ടില്ല. കാരണം അന്ന് ഉപതിരഞ്ഞെടുപ്പ് ഉണ്ടായിരുന്നില്ല. വിദ്യാർത്ഥിയുടെ മരണം രാഷ്ട്രീയവത്കരിക്കേണ്ടതല്ല എന്നും അദ്ദേഹം പറഞ്ഞു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News