വയനാട് ദുരിതാശ്വാസ ഫണ്ട്: കോൺഗ്രസ് പുറത്തുവിട്ട കണക്ക് വ്യാജം? ഫണ്ട് സമാഹരിച്ചത് രണ്ട് ബാങ്ക് അക്കൗണ്ടിലൂടെ

sunny joseph

വയനാട് ദുരിതാശ്വാസ ഫണ്ടുമായി ബന്ധപ്പെട്ട് കോൺ​ഗ്രസ് പുറത്തുവിട്ട കണക്കുകൾ വ്യാജമെന്ന വിവരങ്ങളാണ് പുറത്ത് വരുന്നത്. ഫണ്ട് സമാഹരിച്ചത് രണ്ട് ബാങ്ക് അക്കൗണ്ടിലൂടെ എന്ന വിവരമാണ് ഇപ്പോൾ പുറത്ത് വന്നിരിക്കുന്നത്. എന്നാൽ പുറത്ത് വിട്ടത് ഒരു ബാങ്ക് അകൗണ്ടിൻ്റെ വിവരങ്ങൾ മാത്രമാണ്.

Also read: ‘ദുരന്തബാധിതരുടെ അതിജീവനം ജീവാമൃതം പോലെ ഏറ്റെടുക്കുന്ന ഒരു മുഖ്യമന്ത്രിയെ കേരളം കണ്ടു; അദ്ദേഹത്തിന്റെ ഇച്ചാശക്തി വയനാട് തിരിച്ചറിഞ്ഞ ദിവസങ്ങളാണ് കടന്ന് പോയത്’; കെ റഫീഖ്

ധനലക്ഷ്മിക്ക് പുറമേ ഫെഡറൽ ബാങ്കിലും അക്കൗണ്ട് തുറന്നിരുന്നു. ഫെഡറൽ ബാങ്കിൽ അക്കൗണ്ട് ഉണ്ടായിരുന്നത് പട്ടം ശാഖയിലാണ്.2024 -ൽ രണ്ടാമത്തെ അക്കൗണ്ടിൽ നിന്ന് ലക്ഷങ്ങൾ മറ്റൊരു അക്കൗണ്ടിലേക്ക് ട്രാൻസ്ഫർ ചെയ്തു. സ്ഥലം രജിസ്റ്റർ ചെയ്യാൻ എന്ന പേരിൽ ഒരു പ്രവാസി മലയാളിയുടെ അക്കൗണ്ടിലേക്ക് നൽകിയത് കോടിക്കണക്കിന് രൂപയാണ് എന്നും വിവരങ്ങൾ പുറത്ത്.

Also read: കോൺ​ഗ്രസിന്റെ വയനാട് ഫണ്ട് തട്ടിപ്പ്; ഡിജിപിക്ക് പരാതി നൽകി മുൻ കോൺഗ്രസ് നേതാവ്

ധനലക്ഷ്മി ബാങ്കിൻറെ അക്കൗണ്ടിന്റെ വിശദാംശങ്ങൾ മാത്രമാണ് കെപിസിസി പ്രസിഡൻറ് വെളിപ്പെടുത്തിയത്.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News