
മുഖ്യമന്ത്രി വി ഡി സതീശനെതിരെ ഒളിയമ്പുമായി കോൺഗ്രസ് നേതാവ് ജിൻ്റോ ജോൺ. ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് നല്ലതെന്നാണ് ജിൻ്റോ ജോൺ ഫേസ്ബുക്ക് കുറിപ്പിലൂടെ പങ്കുവച്ചിരിക്കുന്നത്. തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ലെന്നും
ജിന്റോ ജോൺ മതിയെന്നുമാണ് അദ്ദേഹം കുറിപ്പിൽ പരാമർശിച്ചിരിക്കുന്നത്. വി ഡി സതീശൻ ജാതിപ്പേര് ഉപയോഗിച്ച് സത്യപ്രതിജ്ഞ ചെയ്തത് വിവാദമായിരുന്നു. ഇതിനുപിന്നാലെയാണ് ജിൻ്റോ ജോണിന്റെ പ്രതികരണം.
തേക്കുംകാട്ടിൽ ജോൺ റോമൻ കാത്തലിക് ജിന്റോ എന്നല്ല. ജിന്റോ ജോൺ. അത് മതി. അങ്ങനെ അറിയപ്പെട്ടാൽ മതി. അതല്ലേ അതിന്റെ ഒരു ബ്യൂട്ടി. പഞ്ച് ഇത്തിരി കുറഞ്ഞാലും ജാതിവാലുകൾ ചുമക്കാത്ത കോൺഗ്രസ് ആകുന്നതാണ് കുറേക്കൂടി ഇൻക്ലൂസീവ്. എന്റെ രാഷ്ട്രീയം എന്റെ ബോധ്യങ്ങൾ കൂടിയാണ്. ഒരല്പം ലെഫ്റ്റ് ആയൊരു കോൺഗ്രസ് ബോധ്യം എന്നായിരുന്നു ജിന്റോ ജോണിന്റെ പോസ്റ്റ്. അതേസമയം, ജിന്റോയുടെ പോസ്റ്റിനെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പ്രതികരണങ്ങളും എത്തുന്നുണ്ട്.

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

