‘ബിജെപിയെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തണം’; പ്രമേയവുമായി കോൺഗ്രസ് വിശാല പ്രവർത്തക സമിതി

congress

ബിജെപിയെ നേരിടാൻ സംഘടനയെ ശക്തിപ്പെടുത്തണമെന്ന പ്രമേയവുമായി കോൺഗ്രസ് വിശാല പ്രവർത്തകസമിതി. ഈ വർഷം കോൺഗ്രസിൽ വിശാല പുനസംഘടന ഉണ്ടാകുമെന്ന് കെ സി വേണുഗോപാൽ വ്യക്തമാക്കി. അഹമ്മദാബാദിൽ നടന്ന പ്രവർത്തകസമിതി യോഗത്തിൽ ഗുജറാത്തിന് മാത്രമായി പ്രത്യേക പ്രമേയവും അവതരിപ്പിച്ചു. ബിജെപിക്കെതിരായ പോരാട്ടത്തിനും പാർട്ടിയെ ശക്തിപ്പെടുത്താനും ഉതകുന്ന പ്രമേയങ്ങൾ അവതരിപ്പിച്ചു കൊണ്ടാണ് കോൺഗ്രസിന്റെ വിശാല പ്രവർത്തക സമിതി യോഗം അഹമ്മദാബാദിൽ അവസാനിച്ചത്.

ദേശീയതലത്തിൽ ഒരു പ്രമേയവും ഗുജറാത്തിനു വേണ്ടി മാത്രം മറ്റൊരു പ്രമേയവും പ്രവർത്തകസമിതി അംഗീകരിച്ചു. ഫെഡറലിസത്തിനെതിരായ എല്ലാ ആക്രമണത്തെയും ചെറുത്തു തോൽപ്പിക്കും. സാമൂഹിക നീതിയുടെ അടിത്തറ ജാതി സെൻസസിലൂടെ മാത്രമേ സാധ്യമാകൂ എന്നും പ്രമേയത്തിൽ പറയുന്നു.

ALSO READ; വഖഫ് നിയമം പ്രാബല്യത്തില്‍; വിജ്ഞാപനം പുറത്തിറക്കി കേന്ദ്ര സര്‍ക്കാര്‍

ഒരു രാജ്യം ഒരു തെരഞ്ഞെടുപ്പ് ഫെഡറലിസത്തിനെതിരാണ്. ഭരണഘടന വിരുദ്ധ ശക്തികളെ ജയിപ്പിക്കാൻ അനുവദിക്കില്ലെന്നും പ്രമേയം ചൂണ്ടിക്കാട്ടുന്നു. ഗുജറാത്തിനു വേണ്ടിയും പ്രത്യേകമായി പ്രമേയം പ്രവർത്ത സമിതി അവതരിപ്പിച്ചു. ഗുജറാത്ത് എല്ലാ മേഖലയിലും പിന്നിലാണെന്ന് പ്രമേയത്തിൽ പറയുന്നു. നാളെ നടക്കുന്ന എഐസിസി സമ്മേളനത്തിൽ പ്രമേയങ്ങൾ ചർച്ചചെയ്ത് പാസാക്കും.

2025 പുനസംഘടന വർഷം ആണെന്നും വിശാലമായ രീതിയിൽ നടപ്പാക്കുമെന്നും കെസി വേണുഗോപാൽ അറിയിച്ചു ഡിസിസി അധ്യക്ഷൻമാർക്ക് കൂടുതൽ അധികാരം നൽകി താഴെത്തട്ടിൽ പാർട്ടി ശക്തിപ്പെടുത്താനും പ്രവർത്തക സമിതിയിൽ തീരുമാനമെടുത്തു. നിയമസഭാ നടക്കാനിരിക്കുന്ന കേരളം,ബീഹാർ, ഗുജറാത്ത് സംസ്ഥാനങ്ങളിലാകും കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കുക.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist
Ad-for-Kairali

Latest News