കൊല്ലം കോർപ്പറേഷന്റെ 12 MLD സ്വിവറേജ് ട്രീറ്റ്മെൻറ് പ്ലാൻറ് പദ്ധതികളുടെ നിർമ്മാണം പുരോഗമിക്കുന്നു. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ കൊല്ലത്തിന്റെ ജലമാലിന്യ പ്രശ്നങ്ങൾക്ക് പരിഹാരമകും.
വികസിത രാജ്യങ്ങളിലുള്ളതിന് സമാനമായ മാതൃകയിലുള്ള മാലിന്യ സംസ്ക്കരണമാണ് കൊല്ലം കോർപ്പറേഷന്റെ ലക്ഷ്യം അതിനായി 40 കോടിയോളം ചിലവഴിച്ച് കൊല്ലം കുഴിപ്പുഴയിലെ സ്വിവറേജ് സംസ്കരണശാലയിൽ നിർമ്മിച്ച പ്ലാന്റിൽ പ്രതിദിനം 1 കോടി 2 ലക്ഷം ലിറ്റർ മലിന ജലം സംസ്കരിക്കും.
മലിനീകരണ നിയന്ത്രണ വകുപ്പിന്റെ കർശന വ്യവസ്ഥകൾ പാലിച്ച്, ഈ മലിന ജലത്തിലെ 80%ത്തോളം വരുന്ന ജലത്തെ അണുവിമുക്തമാക്കി, അഷ്ടമുടിക്കായലിലേക്ക് ഒഴുക്കിവിടുo, ബാക്കി വരുന്ന ഖരമാലിന്യം സംസ്കരിച്ച്, വളമായി രൂപാന്തരപ്പെടുത്തി ഉപയോഗ്യമാക്കത്തക്ക രീതിയിൽ വിതരണം ചെയ്യുമെന്ന് മേയർ ഹണി ബഞ്ചമിനും മുൻ മേയർ പ്രസന്നാ ഏണസ്റ്റും പറഞ്ഞു.
അതേ സമയം മാലിന്യ സംസ്കരണത്തിൽ ഉപയോഗിക്കുന്ന നവീന സാങ്കേതിക വിദ്യ മനസിലാക്കാൻ ഇതര സംസ്ഥാനങ്ങളിലെ പൈലറ്റ് പദ്ധതികൾ പഠിക്കുമെന്ന് കൊല്ലം ഡപ്പ്യുട്ടി മേയർ ജയൻ പറഞ്ഞു. 12 MLD സ്വിവറേജ് ട്രീറ്റ്മെൻറ് പ്ലാന്റിന്റെ 4 പമ്പിങ് സ്റ്റേഷനുകളും അനുബന്ധ നെറ്റ് വർക്കുകളുടെ നിർമ്മാണവും പുരോഗമിക്കുന്നു.
കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
Click Here

