‘ഇത് ജേണലിസമല്ല, ജീർണ്ണലിസമാണ്’; മീഡിയ വൺ വർഗീയ പ്രചാരണത്തിനെതിരെ ജനാധിപത്യ സമൂഹം ശബ്ദമുയർത്തണം: സിപിഐഎം

c dawood

സിപിഐഎം നേതാവും വണ്ടൂർ മുൻ എംഎൽഎയുമായിരുന്ന എൻ കണ്ണനെതിരെ ജമാഅത്തെ ഇസ്ലാമി ചാനലായ മീഡിയ വൺ നടത്തുന്ന വർഗീയ – ദേശവിരുദ്ധ പ്രചാരണങ്ങൾക്കെതിരെ, മാധ്യമപ്രവർത്തകർ ഉൾപ്പടെയുള്ള ജനാധിപത്യ സമൂഹം ശബ്ദമുയർത്തണമെന്ന് സിപിഐഎം.

1999 മാർച്ച് 23ന് സ. എൻ കണ്ണൻ നിയമസഭയിൽ അവതരിപ്പിച്ച സബ്മിഷൻ രേഖ പുറത്തുവന്നിട്ടുണ്ട്. തീവ്രവാദ സംഘടനയായ എൻഡിഎഫിനെ കുറിച്ച് പറഞ്ഞ കാര്യങ്ങൾ മലപ്പുറം ജില്ലയെ കുറിച്ചാണെന്ന് വരുത്തുകയാണ് മീഡിയവൺ ചെയ്തത്. ഈ പെരുംകള്ളം തുറന്നുകാട്ടപ്പെട്ടതായും സിപിഐഎം മലപ്പുറം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു.

ALSO READ; എൻ കണ്ണനെതിരേയുള്ള സി ദാവൂദിന്‍റെ വർഗീയ പരാമർശം; വണ്ടൂരിൽ സിപിഐഎം പ്രതിഷേധം

സ്വന്തം കാലിലെ മന്ത് മറച്ചുവെച്ച് വഴിയേ പോകുന്നവരെ ‘മന്തുകാലാ’ എന്ന് ആക്ഷേപിക്കുന്ന നിലയിലേക്ക് മീഡിയ വൺ ചാനലും ദാവൂദും തരംതാണു. ഇത് ജേണലിസമല്ല, ജീർണ്ണലിസമാണ്. എൻ കണ്ണൻ എന്ന പൊതുപ്രവർത്തകനെ സമൂഹമധ്യത്തിൽ വ്യക്തിഹത്യ ചെയ്യാൻ നടത്തിയ നീക്കം അപലപനീയമാണ്. തെറ്റായ ഈ പ്രവണതക്കെതിരെ പൊതു സമൂഹം ജാഗ്രത പുലർത്തണമെന്നും സിപിഐഎം പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

whatsapp

കൈരളി ന്യൂസ് വാട്‌സ്ആപ്പ് ചാനല്‍ ഫോളോ ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക

Click Here
bhima-jewel
bhima-jewel
milkimist

Latest News